വിക്ടോറിയയും, സൗത്ത് ഓസ്‌ട്രേലിയയും കൊടുംചൂടിലേക്ക്; ചൂടേറിയ വീക്കെന്‍ഡ് പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്; ഉഷ്ണതരംഗ മുന്നറിയിപ്പില്‍ ജാഗ്രത പാലിക്കുക

വിക്ടോറിയയും, സൗത്ത് ഓസ്‌ട്രേലിയയും കൊടുംചൂടിലേക്ക്; ചൂടേറിയ വീക്കെന്‍ഡ് പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്; ഉഷ്ണതരംഗ മുന്നറിയിപ്പില്‍ ജാഗ്രത പാലിക്കുക
ഓസ്‌ട്രേലിയയുടെ സൗത്ത് മേഖലയുടെ ഭാഗങ്ങള്‍ വീക്കെന്‍ഡില്‍ കൊടുംചൂടിലേക്ക് നീങ്ങും. 40 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് അതിശക്തമായ ഉഷ്ണതരംഗം ബാധിക്കുക. ഇതോടെ ആരോഗ്യ, സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തി.

അടുത്ത മൂന്ന് ദിവസത്തിനിടെ മെല്‍ബണില്‍ താപനില 38 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നാല്‍ 1942-ന് ശേഷം ആദ്യമായാണ് നഗരക്കിന് ഇത്തരം കൊടുംചൂട് അനുഭവിക്കേണ്ടി വരിക.

നാളെ 39 ഡിഗ്രിയിലേക്കും, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ 38 ഡിഗ്രിയിലും ചൂട് നിലയുറപ്പിച്ച് നില്‍ക്കുമെന്നാണ് മീറ്റിയോറോളജി ബ്യൂറോ പ്രവചിക്കുന്നത്. വിമ്മേറാ, ഈസ്റ്റ് ജിപ്‌സ്‌ലാന്‍ഡ്, വെസ്റ്റ് & സൗത്ത് ഗിപ്‌സ്‌ലാന്‍ഡ്, സെന്‍ഡ്രല്‍, നോര്‍ത്ത് സെന്‍ഡ്രല്‍, സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ടുകളില്‍ കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്.

സൗത്ത് ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കും സമാനമായ കൊടുംചൂട് അനുഭവപ്പെടും. സ്റ്റേറ്റിലെ ഭൂരിഭാഗം മേഖലകളും ഉഷ്ണതരംഗ മുന്നറിയിപ്പിലാണ്.

Other News in this category



4malayalees Recommends