12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിസ്‌ബേനിനടുത്ത് കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
2011 സെപ്തംബര്‍ 2 ന് റെഡ്‌ലാന്‍ഡ് ബേ ഹോമില്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.'കുഞ്ഞിനെ റെഡ്‌ലാന്‍ഡ് ബേ ഹോസ്പിറ്റലിലേക്കും പിന്നീട് മറ്റെര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയി. എന്നാല്‍ സെപ്തംബര്‍ 6 ന് കുഞ്ഞു മരിച്ചു,' ക്വീന്‍സ്‌ലാന്‍ഡ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
കുഞ്ഞിന്റെ മരണത്തില്‍ അനിശ്ചിതത്വത്തിനൊടുവില്‍ സത്യം പുറത്തുവന്നിരിക്കുകയാണ്. ഇന്നലെ, 30 വയസ്സുള്ള കിംഗ്സ്റ്റണ്‍ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും കൊലപാതകം (ഗാര്‍ഹിക പീഡന കുറ്റം) ചുമത്തുകയും ചെയ്തു,' പോലീസ് പറഞ്ഞു.