വിക്ടോറിയയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം മാലിന്യത്തില്‍ ഉപേക്ഷിച്ച നിലയില്‍; ഭര്‍ത്താവ് മകനുമായി ഇന്ത്യയില്‍; ബന്ധുക്കളെ ഫോണില്‍ വിളിച്ച് മരണത്തെ കുറിച്ച് വിവരം നല്‍കി

വിക്ടോറിയയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം മാലിന്യത്തില്‍ ഉപേക്ഷിച്ച നിലയില്‍; ഭര്‍ത്താവ് മകനുമായി ഇന്ത്യയില്‍; ബന്ധുക്കളെ ഫോണില്‍ വിളിച്ച് മരണത്തെ കുറിച്ച് വിവരം നല്‍കി
വിക്ടോറിയയിലെ മാലിന്യത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുന്നു. ദുരൂഹമായി മരണപ്പെട്ടത് ഒരു ഇന്ത്യന്‍ വംശജയാണ്,

ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ചൈതന്യ ശ്വേതാ മദാഗനിയുടേതെന്ന് കരുതുന്ന മൃതദേഹം പോലീസ് കണ്ടെത്തിയത്. ഗൂസോംഗില്‍ നിന്നും 37 കിലോമീറ്റര്‍ അകലെ ബക്ക്‌ളിയിലെ ഗ്രീന്‍ വേസ്റ്റ് ബിന്നിലാണ് മൃതദേഹം കിടന്നിരുന്നത്.

ദുരൂഹമരണത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്വേതയുടെ ഭര്‍ത്താവ് അശോക് രാജ് വാരികുപ്പാള അടുത്ത ദിവസങ്ങളിലാണ് മകനെ കൂട്ടി ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് അന്വേഷണത്തെ സംബന്ധിച്ച് അറിവുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തി.

വിക്ടോറിയയിലെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ട അശോക് രാജ് ശ്വേതയുടെ മരണത്തെ കുറിച്ച് വിവരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ സഹകരിക്കുമെന്നും ഇയാള്‍ സമ്മതിച്ചതായാണ് വിവരം. സൗത്ത് വെസ്‌റ്റേണ്‍ മെല്‍ബണിലെ വീട്ടില്‍ നിന്നും 82 കിലോമീറ്റര്‍ അകലെയാണ് ശ്വേതയുടെ മൃതദേഹം കിടന്നിരുന്നത്.

Other News in this category



4malayalees Recommends