നെതന്യാഹു ഇസ്രായേലിന് ദ്രോഹം ചെയ്യുന്നു ; യുദ്ധത്തില്‍ അതിരുകടക്കരുതെന്നും ജോ ബൈഡന്‍

നെതന്യാഹു ഇസ്രായേലിന് ദ്രോഹം ചെയ്യുന്നു ; യുദ്ധത്തില്‍ അതിരുകടക്കരുതെന്നും ജോ ബൈഡന്‍
നെതന്യാഹുവിന്റെ നടപടികള്‍ ഇസ്രയേലിനെ സഹായിക്കുകയല്ല ദ്രോഹിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇസ്രയേലിന് പ്രതിരോധമൊരുക്കാനും ഹമാസിനെ അടിച്ചമര്‍ത്താനും നെതന്യാഹുവിന് അവകാശമുണ്ട്.

എന്നാല്‍ നിരപരാധികളായ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ അദ്ദേഹത്തിന് ശ്രദ്ധയുണ്ടാകണം. ഗാസയിലെ നെതന്യാഹുവിന്റെ നടപടികള്‍ ഇസ്രയേലിനെ സഹായിക്കുന്നതിനേക്കാള്‍ ദ്രോഹമാവുകയാണ് ചെയ്യുക. ഇസ്രയേല്‍ യുദ്ധ രംഗത്ത് അതിരു കടക്കരുത്, അദ്ദേഹം പറഞ്ഞു. 15 ലക്ഷം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന റാഫയിലെ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിരുദ്ധമായ അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. അതൊരു ചുവന്ന വരയാണ്, വര മുറിച്ചു കടന്നാല്‍... എന്നും ബൈഡന്‍ പറഞ്ഞു.

ഞാനൊരിക്കലും ഇസ്രായേലിനെ കൈയൊഴിയാന്‍ പോകുന്നില്ല, എനിക്ക് ഒരു ചുവന്ന വരയുമില്ല, ഇസ്രയേലിന്റെ പ്രതിരോധം നിര്‍ണായകമാണ്, അദ്ദേഹം പറഞ്ഞു.

ഗാസയില്‍ ഇസ്രയേലിന്റെ വംശഹത്യയെ പിന്തുണക്കുന്ന നിലപാടിനെതിരെ രാജ്യത്തിനകത്തും പുറത്തും ഉയരുന്ന പ്രതിഷേധം ബൈഡന്‍ ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

Other News in this category



4malayalees Recommends