അടുത്ത വര്‍ഷം മുതല്‍ കാര്‍വില കൂടുമെന്ന് നിര്‍മ്മാതാക്കള്‍ ; വാഹനങ്ങളിലെ കാര്‍ബണ്‍ വികിരണം നിയന്ത്രിക്കല്‍ മൂലം വില ഉയരും

അടുത്ത വര്‍ഷം മുതല്‍ കാര്‍വില കൂടുമെന്ന് നിര്‍മ്മാതാക്കള്‍ ; വാഹനങ്ങളിലെ കാര്‍ബണ്‍ വികിരണം നിയന്ത്രിക്കല്‍ മൂലം വില ഉയരും
അടുത്ത വര്‍ഷം മുതല്‍ ഓസ്‌ട്രേലിയയില്‍ കാര്‍വില ഉയരുമെന്ന് നിര്‍മ്മാതാക്കള്‍. ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ബണ്‍ വികിരണം തടയാനുള്ള നടപടികളാണ് വില വര്‍ദ്ധനവിന് കാരണമാകുന്നത്.

പുതിയ കാറുകള്‍ക്ക് എമിഷന്‍ നിയന്ത്രിക്കുന്നതിനുള്ള നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വില വര്‍ദ്ധനവിലേക്ക് നയിക്കുമെന്ന് പല പ്രമുഖ കാര്‍ നിര്‍മ്മാതാക്കളും വ്യക്തമാക്കുന്നു.

നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന കമ്പനികളില്‍ നിന്ന് കൂടുതല്‍ തുക പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. വിപണിയിലേക്കുന്ന പുതിയ വാഹനങ്ങള്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്. എന്നാല്‍ പുതിയ നിയമം നിലവില്‍ വരുന്നതോടെ വാഹന വില ഉയരുമെന്ന് വാഹന നിര്‍മ്മാതാക്കളും പറയുന്നു.

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായാണ് കാര്‍ബണ്‍ എമിഷന്‍ കുറക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

Other News in this category



4malayalees Recommends