ഇന്ത്യന്‍ വംശജ ചൈതന്യയുടെ കൊലപാതകം; സഹജീവനക്കാരിയുടെ മൃതദേഹം മാലിന്യത്തില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ഞെട്ടി സ്ഥാപനത്തിലെ ജോലിക്കാര്‍; പ്രിയപ്പെട്ട ജീവനക്കാരിയെ സ്മരിച്ച് സഹജീവനക്കാര്‍

ഇന്ത്യന്‍ വംശജ ചൈതന്യയുടെ കൊലപാതകം; സഹജീവനക്കാരിയുടെ മൃതദേഹം മാലിന്യത്തില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ഞെട്ടി സ്ഥാപനത്തിലെ ജോലിക്കാര്‍; പ്രിയപ്പെട്ട ജീവനക്കാരിയെ സ്മരിച്ച് സഹജീവനക്കാര്‍
ഇന്ത്യന്‍ വംശജ ചൈതന്യ മദഗാനിയെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം ഓസ്‌ട്രേലിയയിലും, ഇന്ത്യയിലും ആശങ്കയും, അമ്പരപ്പും പടര്‍ത്തുകയാണ്. ആത്മാര്‍ത്ഥതയും, ബുദ്ധിയും കൈമുതലായുള്ള സഹജീവനക്കാരിയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് സ്ഥാപനത്തിലെ ജീവനക്കാര്‍.

ആഷ്ബറി ഗ്ലോബലില്‍ ഫുഡ് സേഫ്റ്റി കംപ്ലയിന്‍സ് റെഗുലേറ്ററി എക്‌സ്‌പേര്‍ട്ടായിരുന്നു ചൈതന്യ. കമ്പനിക്ക് വേണ്ടി മൂന്ന് വര്‍ഷമായി ഇവര്‍ ജോലി ചെയ്യുന്നുവെന്ന് റെഗുലേറ്ററി മാനേജര്‍ ജാനൈന്‍ കേള്‍ പറയുന്നു.

താനിയ എന്നാണ് മദഗാനിയെ പ്രൊഫഷണലായി വിളിച്ചിരുന്നത്. താനിയ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് ഡോ. കേള്‍ സ്മരിച്ചു. ആത്മവിശ്വാസവും, സഹിഷ്ണുതയുമുള്ള സ്ത്രീയായിരുന്നു ഇവരെന്ന് ഇവര്‍ വ്യക്തമാക്കി.

സഹജീവനക്കാരിയുടെ മരണത്തില്‍ ജീവനക്കാര്‍ വളരെ മോശം മാനസികാവസ്ഥയിലാണെന്ന് ഡോ. കേള്‍ പറഞ്ഞു. ഞങ്ങളുടെ സഹജീവനക്കാരിക്ക് എത്രയും പെട്ടെന്ന് നീതി ലഭിക്കണമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ, മാനേജര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ജനിച്ച താനിയ ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി എത്തിയതാണ്. പിന്നീടാണ് പൗരത്വം നേടിയത്.

Other News in this category



4malayalees Recommends