ഒഹേര്‍ എയര്‍പോര്‍ട്ടിലെ ചീഫ് കസ്റ്റംസ് ഓഫിസര്‍ ഐസക്ക് തോമസ് ചിക്കാഗോയില്‍ നിര്യാതനായി

ഒഹേര്‍ എയര്‍പോര്‍ട്ടിലെ ചീഫ് കസ്റ്റംസ് ഓഫിസര്‍ ഐസക്ക് തോമസ് ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ : മല്ലപ്പള്ളി, ആനിക്കാട്ട്, വടക്കേടത്ത് പരേതനായ ഐസക്ക് വി. തോമസിന്റ മകന്‍ ഐസക്ക് തോമസ് ( 54) ചിക്കോഗോയില്‍ നിര്യാതനായി. ഒഹേര്‍ എയര്‍പോര്‍ട്ടില്‍ ചീഫ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

അമ്മ: എലിസബത്ത് തോമസ് . ഭാര്യ : ആന്‍ ജേക്കബ് , മക്കള്‍ : ജയ്‌സണ്‍ തോമസ് , ജോയല്‍ തോമസ്. സഹോദരിമാര്‍: ബീന കുര്യന്‍ ( ബാള്‍ട്ടിമോര്‍), ബിനിത കുന്നേല്‍ (ഓക്കലഹോമ).

ഇല്ലിനോയ് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകയിലെ അംഗമായിരുന്നു അന്തരിച്ച ഐസക്ക്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.



Other News in this category



4malayalees Recommends