മിഷിഗണ്‍ ഹൈസ്‌കൂളില്‍ നാല് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരന്റെ മാതാപിതാക്കളും കുറ്റക്കാര്‍ ; 15 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തി

മിഷിഗണ്‍ ഹൈസ്‌കൂളില്‍ നാല് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരന്റെ മാതാപിതാക്കളും കുറ്റക്കാര്‍ ; 15 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തി
2021ല്‍ മിഷിഗണ്‍ ഹൈസ്‌കൂളില്‍ നാലു വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കൗമാരക്കാന്‍ ഈതന്‍ ക്രംബ്ലിയുടെ പിതാവ് ജെയിംസ് ക്രംബ്ലി മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റക്കാരനെന്ന് കണ്ടെത്തി. ഈതന്റെ മാതാവും ഇതേ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി ഒരു മാസത്തിന് ശേഷമാണ് പിതാവിന്റെ വിചാരണ നടന്നത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് 15 വര്‍ഷം വരെ തടവുലഭിക്കാം.

ജെയിംസ് ക്രംബ്ലിയുടെ ശിക്ഷ ഏപ്രില്‍ 9ന് രാവിലെ 9മണിക്ക് വിധിക്കും. ഭാര്യയുടേയും ശിക്ഷ ഈ സമയം വിധിക്കും.

2021 നവംബര്‍ 30ന് ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളിലെ നാലു വിദ്യാര്‍ത്ഥികളെ വെടിവച്ചുകൊല്ലുകയും ആറ് വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപകനേയും പരിക്കേല്‍പ്പിക്കുകയും ചെയ്ത ഈതന്‍ ക്രംബ്ലി 15ാം വയസിലാണ് ക്രൂരത ചെയ്തത്.

Other News in this category

4malayalees Recommends