ഒരു വയസ്സുകാരിയെ വീട്ടില്‍ തനിച്ചാക്കി അവധിക്കാലം ആഘോഷിച്ച് അമ്മ ; പട്ടിണി കിടന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് തടവ്

ഒരു വയസ്സുകാരിയെ വീട്ടില്‍ തനിച്ചാക്കി അവധിക്കാലം ആഘോഷിച്ച് അമ്മ ; പട്ടിണി കിടന്ന് കുഞ്ഞ്  മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് തടവ്
16 മാസം പ്രായമുള്ള മകളെ വീട്ടില്‍ ഉപേക്ഷിച്ച് അവധിക്കാലം ആഘോഷിക്കാന്‍ അമ്മ പോയതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി .ഒഹായോ സ്വദേശിയായ അമ്മയെ പരോളിന് അര്‍ഹതയില്ലാത്ത ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. പ്രതിയായ ക്രിസ്റ്റല്‍ കാന്‍ഡെലാരിയോ (32) കുറ്റസമ്മതം നടത്തിയിരുന്നു.

2023 ജൂണില്‍ ഡിട്രോയിറ്റിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍ കാന്‍ഡലാരിയോ മകന്‍ ജെയ്‌ലിനെ അവരുടെ ക്ലീവ് ലാന്‍ഡിലെ വീട്ടില്‍ ഉപേക്ഷിച്ചതായി അധികൃതര്‍ പറഞ്ഞു. പത്തു ദിവസത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പട്ടിണിയും നിര്‍ജ്ജലീകരണവുമാണ് കാരണം.

വിഷാദ രോഗം മൂലം ബുദ്ധിമുട്ടുകയാണെന്നും കുഞ്ഞ് നഷ്ടപ്പെട്ടതില്‍ വേദനയുണ്ടെന്നും യുവതി പറഞ്ഞു.

Other News in this category



4malayalees Recommends