ട്രംപ് പാപ്പരാകാന്‍ സാധ്യത ; 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി ; വിധിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ട്രംപ്

ട്രംപ് പാപ്പരാകാന്‍ സാധ്യത ;  454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി ; വിധിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ട്രംപ്
സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടും. വരുന്ന നാല് ദിവസത്തിനുള്ളില്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് കോടതി ഉത്തരവ്. 355 മില്യണ്‍ ഡോളര്‍ പിഴയും ഇതിന്റെ പലിശയും ചേര്‍ത്താണ് 454 മില്യണ്‍ ഡോളര്‍ ട്രംപ് അടയ്‌ക്കേണ്ടി വരിക. ട്രംപ്, ട്രംപിന്റെ മകന്‍, ട്രംപ് ഓര്‍ഗനൈസേഷന്‍ കമ്പനി എന്നിവ വര്‍ഷങ്ങളോളം സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ച് കാണിച്ച് ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും പറ്റിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.

വിധിക്കെതിരെ മൂന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. തന്റെ നിയമപോരാട്ടം പരാജയപ്പെട്ടാല്‍ പിഴ അടയ്ക്കുമെന്ന് ട്രംപ് ബോണ്ട് മുഖേന ഉറപ്പ് നല്‍കണമെന്നും ന്യൂയോര്‍ക്ക് കോടതി ആവശ്യപ്പെട്ടു. പിഴയടയ്ക്കാത്ത പക്ഷം ട്രംപിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും. എന്നാല്‍ ഇത്രയും വലിയ തുക പിഴയട്ക്കാനുള്ള സാമ്പത്തിക സ്രോതസ്സ് തനിക്കില്ലെന്നാണ് ട്രംപ് കോടതിയെ അറിയിച്ചത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പ്രോപ്പര്‍ട്ടി ഡവലപ്പര്‍, വ്യവസായി എന്നീ നിലകളിലാണ് ട്രംപ് തന്റെ പബ്ലിക് പ്രൊഫൈല്‍ നിര്‍മ്മിച്ചെടുത്തത്. റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ആയ ട്രംപ് 2.6 ബില്യണ്‍ ഡോളര്‍ സ്വത്ത് കൈവശമുണ്ടായിരുന്നിട്ടും 454 മില്യണ്‍ ഡോളറിന്റെ ബോണ്ട് സമര്‍പ്പിക്കാനാകില്ലെന്നാണ് അഭിഭാഷകന്‍ മുഖേന അറിയിച്ചിരിക്കുന്നത്. ഏതെങ്കിലും പ്രത്യേക ബോണ്ട് കമ്പനിയോ ഇന്‍ഷുററോ വഴിയാണ് ഇത്തരത്തിലുള്ള ബോണ്ടുകള്‍ തയ്യാറാക്കുക. ബോണ്ട് ലഭിക്കാന്‍ 557 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈട് നല്‍കണം. എന്നാല്‍ ഇത് പ്രായോഗികമായി അസാധ്യമാണെന്നും 30 ഓളം കമ്പനികളെ സമീപിച്ചിട്ടും ബോണ്ട് തയ്യാറാക്കാന്‍ സാധിച്ചില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.



Other News in this category



4malayalees Recommends