വിദ്യാര്‍ത്ഥി വിസയ്ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കര്‍ശനമാക്കുന്നു ; കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ ശക്തമായ നീക്കവുമായി സര്‍ക്കാര്‍

വിദ്യാര്‍ത്ഥി വിസയ്ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കര്‍ശനമാക്കുന്നു ; കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ ശക്തമായ നീക്കവുമായി സര്‍ക്കാര്‍
കുടിയേറ്റക്കാരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ചട്ടങ്ങള്‍ ഈ ആഴ്ച മുതല്‍ ഓസ്‌ട്രേലിയ കര്‍ശനമാക്കി. താമസ സൗകര്യത്തിന്റെ കുറവാണ് ചട്ടങ്ങള്‍ കര്‍ശനമാക്കാനുള്ള കാരണം.

വിദ്യാര്‍ത്ഥി വിസയ്ക്കുള്ള ഇംഗ്ലീഷ് പരിജ്ഞാനം ശനിയാഴ്ച മുതല്‍ കര്‍ശനമാക്കും. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ എടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ പതിവായി തെറ്റിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിലക്ക് അടക്കം ബാധിക്കും.

ജോലി ലക്ഷ്യമിട്ടു വിദ്യാര്‍ത്ഥി വിസയിലെത്തുന്ന വിദേശികളെ തടയാനും നടപടികളുണ്ട്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ കൂടുതല്‍കാലം തങ്ങാതിരിക്കാനുള്ള നടപടിയെടുക്കും. കുടിയേറ്റത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒനീല്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 2023 സെപ്തംബര്‍ 30 വരെയള്ള ഒരു വര്‍ഷം 548800 പേരാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. കുടിയേറ്റത്തില്‍ 60 ശതമാനമാണ് വര്‍ധന. ഇന്ത്യ, ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നു വിദ്യാര്‍ത്ഥികളുടെ വരവാണ് കുടിയേറ്റ തോത് ഉയരാന്‍ കാരണം.

Other News in this category



4malayalees Recommends