ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ തോത് കുതിച്ചുയരുന്നു ; രാജ്യത്തെ ആകെ ജനസംഖ്യ 2.7 കോടിയോളം

ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ തോത് കുതിച്ചുയരുന്നു ; രാജ്യത്തെ ആകെ ജനസംഖ്യ 2.7 കോടിയോളം
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ തോത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ആകെ ജനസംഖ്യ 2.7 കോടിയോളമായി ഉയര്‍ന്നതായിട്ടാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ സെപ്തംബര്‍ വരെയുള്ള 12 മാസങ്ങളില്‍ ആകെ കുടിയേറ്റത്തില്‍ അഞ്ചു ലക്ഷത്തി അമ്പതിനായിരത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ നല്ലൊരു ഭാഗവും സ്റ്റുഡന്റ് വിസയിലെത്തുന്ന വിദ്യാര്‍ത്ഥികളാണ് . സ്റ്റുഡന്റ് വിസ ദുരുപയോഗം കുറയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ എടുക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കുടിയേറ്റത്തിലെ വര്‍ദ്ധനവ് രാജ്യത്തിന്റെ ഭാവിയ്ക്ക് ഗുണകരമാകില്ലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പശ്ചിമ സിഡ്‌നിയിലാണ് കുടിയേറ്റം മൂലം ജനസംഖ്യ ഉയര്‍ന്നിരിക്കുന്നത്.3.3 ശതമാനം വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

Other News in this category



4malayalees Recommends