മത സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ കൊണ്ടുവന്ന ബില്‍ പ്രതിപക്ഷ പിന്തുണയോടെ മാത്രമേ നടപ്പാക്കൂ ; പ്രധാനമന്ത്രി

മത സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ കൊണ്ടുവന്ന ബില്‍ പ്രതിപക്ഷ പിന്തുണയോടെ മാത്രമേ നടപ്പാക്കൂ ; പ്രധാനമന്ത്രി
മത സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ കൊണ്ടുവന്ന ബില്‍ പ്രതിപക്ഷ പിന്തുണയോടെ മാത്രമേ നടപ്പാക്കൂവെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വ്യക്തമാക്കി. നിയമ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു മത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്.

വിശ്വാസത്തിന്റെ പേരില്‍ കുട്ടികളേയും അധ്യാപകരേയും വേര്‍തിരിക്കാന്‍ മത സ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളെ അനുവദിക്കുന്ന നിയമം റദ്ദാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് മത സ്വാതന്ത്ര്യം ഹനിക്കുന്നതിന് ഇടയാക്കുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ മത വിശ്വാസം സംരക്ഷിക്കുന്നതിനായി ഇത്തരം വേര്‍തിരുവുകള്‍ സഹായിക്കുമെന്നാണ് സ്‌കൂളുകള്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം ബില്ലിന്റെ പേരില്‍ രാജ്യം ഒരു സാംസ്‌കാരിക യുദ്ധത്തിലേക്ക് നീങ്ങുന്നത് അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷ പിന്തുണയോടെ മാത്രമേ നടപ്പാക്കൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends