മോസ്‌കോ ഭീകരാക്രമണം ; റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് ; അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍ ; മോസ്‌കോ ഭീകരാക്രമണ സാധ്യത അമേരിക്ക ഈ മാസം ആദ്യം അറിഞ്ഞിരുന്നു !

മോസ്‌കോ ഭീകരാക്രമണം ; റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് ; അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍ ; മോസ്‌കോ ഭീകരാക്രമണ സാധ്യത അമേരിക്ക ഈ മാസം ആദ്യം അറിഞ്ഞിരുന്നു !
മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്‌സണ്‍ വ്യക്തമാക്കി.

മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഈ മസാം ആദ്യം അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.വലിയ സമ്മേളനങ്ങളും സംഗീത പരിപാടികളും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് സാധ്യതയുള്ളതായി റഷ്യയിലെ അമേരിക്കക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും ദീര്‍ഘകാലമായി തുടരുന്ന മുന്നറിയിപ്പ് കൈമാറല്‍ നയ പ്രകാരമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് അഡ്രിന്‍ വാട്‌സണ്‍ അറിയിച്ചു.

റഷ്യയെ ഞെട്ടിച്ചുകൊണ്ട് തലസ്ഥനനഗരമായ മോസ്‌കോയിലെ ക്രോക്കറ്റ് സിറ്റി ഹാളില്‍ വെള്ളിയാഴ്ചയാണ് ഭീകരാക്രമണം നടത്തിയത്.60 പോണ് കൊല്ലപ്പെട്ടത് 40 പേരുടെ നില ഗുരുതരമാണ്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

അക്രമി സംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. സംഗീത പരിപാടിക്കിടെ മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. പിന്നാലെ കെട്ടിടത്തില്‍ സ്‌ഫോടനങ്ങളും നടന്നു. ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സൈനിക സമാന വസ്ത്രമാണ് അക്രമികള്‍ ധരിച്ചിരുന്നു.

Other News in this category



4malayalees Recommends