''അസാധ്യ ധൈര്യം'' ; കാന്‍സറിനെതിരെ പോരാടുന്ന കെയ്റ്റിനെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

''അസാധ്യ ധൈര്യം'' ; കാന്‍സറിനെതിരെ പോരാടുന്ന കെയ്റ്റിനെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
കെയ്റ്റ് മിഡില്‍ടണ്‍ തനിക്ക് കാന്‍സര്‍ ആണെന്നും കീമോ ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ കെയ്റ്റ് രാജകുമാരിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്.

തന്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ഭയമില്ലാതെ ആത്മവിശ്വാസത്തോടെ കെയ്റ്റ് ഏവരോടും വെളിപ്പെടുത്തിയെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.

ഏവരുടേയും പിന്തുണ രാജകുമാരിയെ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ പ്രസ്താവനയിലൂടെ കെയ്റ്റ് തന്നെയാണ് ഇക്കാര്യം വിശദമാക്കിയത്.

ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അര്‍ബുദം സ്ഥിരികരിച്ചതെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സയുടെ പ്രാഥമിക പുരോഗമിക്കുന്നതായും കെയ്റ്റ്് വിശദമാക്കി. പിന്തുണ സന്ദേശങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ച ശേഷമാണ് രോഗാവസ്ഥയേക്കുറിച്ച് തുറന്ന് സംസാരിച്ചത്.

ക്രിസ്തുമസിന് ശേഷം കേറ്റിനെ പൊതു സ്ഥലങ്ങളില്‍ കാണാതിരുന്നത് വലിയ രീതിയല്‍ ചര്‍ച്ചയായിരുന്നു.

Other News in this category



4malayalees Recommends