സിഡ്‌നിയില്‍ കുണ്ടറ സ്വദേശിനി മരിച്ച സംഭവം ; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം ; തീപിടിത്തമുണ്ടായപ്പോള്‍ വീട്ടില്‍ ഷെറിന്‍ മാത്രം

സിഡ്‌നിയില്‍ കുണ്ടറ സ്വദേശിനി മരിച്ച സംഭവം ; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം ; തീപിടിത്തമുണ്ടായപ്പോള്‍ വീട്ടില്‍ ഷെറിന്‍ മാത്രം
ഓസ്‌ട്രേലിയയിലെ സിഡ്‌നിക്ക് സമീപം ഡുബ്ബോയില്‍ വീടിന് തീപിടിച്ച് കുണ്ടറ സ്വദേശിനി മരിച്ചു. പെരുമ്പഴ പുന്നവിള കുടുംബാംഗം പുനക്കന്നൂര്‍ ഷാരോണ്‍ ഭവനില്‍ അലക്‌സാണ്ടര്‍ എബ്രഹാമിന്റെയും എല്‍സി അല്‍ക്‌സാണ്ടറിന്റെയും മകള്‍ ഷെറിന്‍ ജാക്‌സണ്‍ (33) ആണ് മരിച്ചത്. 21ന് പുലര്‍ച്ചെയായിരുന്നു അപകടം. പുക ശ്വസിച്ചു ഗുരുതരാവസ്ഥയില്‍ ഡുബ്ബോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ 22 നാണ് മരിച്ചത്.

സംഭവ സമയം ഭര്‍ത്താവ് ജാക്‌സണ്‍ ജോലിക്ക് പോയിരുന്നതിനാല്‍ ഷെറിന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഡുബ്ബോ ആശുപത്രിയില്‍ നഴ്‌സ് യൂണിറ്റ് മാനേജറായിരുന്നു. വര്‍ഷങ്ങളായി സിഡ്‌നിയിലാണ് താമസം. ടെക്‌സ്റ്റൈല്‍ എഞ്ചിനീയറായ ജാക്‌സണ്‍ പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. സംസ്‌കാരം പിന്നീട്. സഹോദരി ഷെറിന്‍ തോമസ്.

Other News in this category



4malayalees Recommends