വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാം ; കോവിഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂ സൗത്ത് വെയില്‍സ്

വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാം ; കോവിഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂ സൗത്ത് വെയില്‍സ്
ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധ കോവിഡ് വാക്‌സിനേഷന്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

2021ല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. വാക്‌സിന്‍ നിബന്ധന മൂലം ഒട്ടേറെ പേര്‍ ജോലി ഉപേക്ഷിക്കുന്നതിനും ജോലിയില്‍ നിന്ന് പുറത്താക്കിയതിനും കാരണമായിരുന്നു. നിര്‍ബന്ധിത വാക്‌സിനേഷന്‍ ഉത്തരവ് പിന്‍വലിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരും യൂണിയനുമായി ചര്‍ച്ച നടത്തിവരികയാണ്. നിര്‍ബന്ധിത വാക്‌സിനേഷന്‍ ഉത്തരവിലൂടെ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷിക്കാം.കോവിഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂ സൗത്ത് വെയില്‍സ് ഒരുങ്ങുന്നതിന്റെ ഭാഗമാണിത്. വീണ്ടും റിക്രൂട്ട്‌മെന്റില്‍ ജോലിക്കായി ശ്രമിക്കാം.

Other News in this category



4malayalees Recommends