പ്രൈമറി സ്‌കൂളിന് സമീപം വെടിയൊച്ച; കെയിന്‍സിലെ സ്റ്റേറ്റ് സ്‌കൂള്‍ ലോക്ക്ഡൗണില്‍; മേഖല ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം; അക്രമി ഒളിവില്‍

പ്രൈമറി സ്‌കൂളിന് സമീപം വെടിയൊച്ച; കെയിന്‍സിലെ സ്റ്റേറ്റ് സ്‌കൂള്‍ ലോക്ക്ഡൗണില്‍; മേഖല ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം; അക്രമി ഒളിവില്‍
ഒരു പ്രൈമറി സ്‌കൂളിന് പുറത്ത് വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ ലോക്ക്ഡൗണില്‍ നിര്‍ത്തി അക്രമിക്കായി തെരച്ചില്‍ നടത്തി പോലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് കെയിന്‍സ് എഡ്ജ് ബില്ലിലെ കോളിന്‍ അവന്യൂവിലെ പ്രോപ്പര്‍ട്ടിയിലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ചത്.

ഇവിടെ ഒരു കറുത്ത ഓഡിയും, ഒരു വെളുത്ത കാറും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ഒരു വ്യക്തി വെടിയുതിര്‍ത്ത ശേഷം ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടതായാണ് പോലീസ് കരുതുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ മേഖലയില്‍ നിന്നും ഒഴിവായി സഞ്ചരിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി.

പ്രദേശവാസികള്‍ വീടുകളില്‍ തന്നെ തുടരണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എഡ്ജ് ഹില്‍ സ്‌റ്റേറ്റ് സ്‌കൂളിലെ കുട്ടികളെ ഇവിടെ നിന്നും പുറത്തുവിട്ടില്ല. എല്ലാ വിദ്യാര്‍ത്ഥികളും, ജീവനക്കാരും സുരക്ഷിതരാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ഇപ്പോള്‍ എമര്‍ജന്‍സി പ്രഖ്യാപനം പിന്‍വലിച്ച പോലീസ് തങ്ങള്‍ തെരയുന്ന മൂന്ന് പേരെ സമീപിക്കരുതെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത്. രണ്ട് പുരുഷന്‍മാരും, ഒരു സ്ത്രീയുമായി പോലീസ് തിരയുന്നത്. പരസ്പരം അറിയുന്നവരാണ് വെടിയുതിര്‍ത്തതെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends