8 ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കി ജീവനെടുത്തു; 80% പൊള്ളലേറ്റ് നരതുല്യമായ യാതന നേരിടുമ്പോഴും അക്രമികളെ കുറിച്ച് ഒന്നും മിണ്ടാതെ മുന്‍ നഴ്‌സ് യാത്രയായി

8 ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കി ജീവനെടുത്തു; 80% പൊള്ളലേറ്റ് നരതുല്യമായ യാതന നേരിടുമ്പോഴും അക്രമികളെ കുറിച്ച് ഒന്നും മിണ്ടാതെ മുന്‍ നഴ്‌സ് യാത്രയായി
ഓസ്‌ട്രേലിയന്‍ പോലീസ് ചരിത്രത്തിലെ ഏറ്റവും ഞെട്ടല്‍ ഉളവാക്കുന്ന കേസായിരുന്നിട്ട് കൂടി പ്രതിയെ പിടികൂടാന്‍ കഴിയാതെ കേസാണ് മോണിക്കാ ചെട്ടിയുടെ കൊലപാതകം. എട്ട് ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് ശരീരം മുഴുവന്‍ പൊള്ളലേല്‍പ്പിച്ചിട്ടും തന്നെ അക്രമിച്ചവരുടെ പേരുവിവരങ്ങള്‍ പറയാന്‍ മോണിക്ക തയ്യാറായിരുന്നില്ല. നാല് ആഴ്ചയ്ക്ക് ശേഷം ഇവര്‍ ഗുരുതരമായ പൊള്ളലിന് കീഴടങ്ങി.

2014 ജനുവരി 3ന് വെസ്റ്റ് ഹോക്‌സ്റ്റണിലെ ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് മോണിക്കയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ 10 വര്‍ഷം പിന്നിടുമ്പോഴും മോണിക്കയെ അക്രമിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇന്‍ക്വസ്റ്റ് വ്യക്തമാക്കി.

ലിവര്‍പൂള്‍ ആശുപത്രിക്ക് സമീപമുള്ള ബിഗ്ഗി പാര്‍ക്കില്‍ ഇരിക്കവെയാണ് ഒരാള്‍ ആസിഡ് എറിഞ്ഞതെന്ന് ചെട്ടി പോലീസിനോട് പറഞ്ഞിരുന്നു. സിഗററ്റ് നല്‍കാതിരുന്നതിന്റെ പേരിലായിരുന്നു ഇതെന്നാണ് ഇവര്‍ അവകാശപ്പെട്ട്.

എന്നാല്‍ ഈ വാദത്തിന് തെളിവ് കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. യഥാര്‍ത്ഥത്തില്‍ തന്നെ അക്രമിച്ചവരെ സംരക്ഷിച്ച് കൊണ്ടാണ് മുന്‍ നഴ്‌സ് മരണത്തെ പുല്‍കിയതെന്നാണ് ഇന്‍ക്വസ്റ്റ് കണ്ടെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends