ഓസ്‌ട്രേലിയന്‍ സന്നദ്ധ പ്രവര്‍ത്തക ഉള്‍പ്പെടെ ഏഴുപേരുടെ മരണത്തിനിടയാക്കിയ ഇസ്രയേല്‍ വ്യോമാക്രമണം ; ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ അനുവദിക്കില്ല ; പ്രതികരണവുമായി വിദേശകാര്യമന്ത്രി

ഓസ്‌ട്രേലിയന്‍ സന്നദ്ധ പ്രവര്‍ത്തക ഉള്‍പ്പെടെ ഏഴുപേരുടെ മരണത്തിനിടയാക്കിയ ഇസ്രയേല്‍ വ്യോമാക്രമണം ; ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ അനുവദിക്കില്ല ; പ്രതികരണവുമായി വിദേശകാര്യമന്ത്രി
ഓസ്‌ട്രേലിയക്കാരിയായ സന്നദ്ധ സംഘടന പ്രതിനിധി സോമി ഫ്രാങ്കോം ഉള്‍പ്പെടെ ഏഴുപേരുടെ മരണത്തിന് ഇടയാക്കിയ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇസ്രയേലിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വിദേശകാര്യമന്ത്രി പെന്നി വോങ്. ഗാസയില്‍ നടന്ന സംഭവം മനുഷ്യാവകാശ ലംഘനമാണ്. ഗാസയിലെ ജനങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ പോലും ആക്രമിക്കുന്നത് നീതീകരിക്കാനാകില്ല.

വീഴ്ച സംഭവിച്ചതായി ഇസ്രയേല്‍ സൈന്യം സമ്മതിച്ചിരുന്നു. കഴിഞ്ഞ ദിവസം സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഓസ്‌ട്രേലിയയ്ക്ക് കൈമാറുകയും ചെയ്തു.

സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കണം. ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവൃത്തിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടി വേണമെന്നും മന്ത്രി വ്യക്തമാക്കി.

സന്നദ്ധ പ്രവര്‍ത്തകരുടെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് ഇസ്രയേലിനെതിരെ ഉയരുന്നത്.

ഗാസയില്‍ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്ന ദി വേള്‍ഡ് സെന്റര്‍ കിച്ചന്‍ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക സമിതി അംഗങ്ങളാണ് കൊല്ലപ്പെട്ട ഏഴു പേരും.സംഭവം ഒരു സ്വതന്ത്ര വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു.

Other News in this category



4malayalees Recommends