ഓസ്‌ട്രേലിയന്‍ റെന്റല്‍ വിപണി തണുക്കുന്നു, 2027 വരെ ആശ്വാസമെന്ന് പ്രവചനം; ഭവനവിലകള്‍ 2025-ല്‍ മുന്നേറും; ഈ വര്‍ഷം പ്രതീക്ഷിക്കുന്ന പലിശ നിരക്ക് വെട്ടിക്കുറവ് ഉത്തേജനമേകും

ഓസ്‌ട്രേലിയന്‍ റെന്റല്‍ വിപണി തണുക്കുന്നു, 2027 വരെ ആശ്വാസമെന്ന് പ്രവചനം; ഭവനവിലകള്‍ 2025-ല്‍ മുന്നേറും; ഈ വര്‍ഷം പ്രതീക്ഷിക്കുന്ന പലിശ നിരക്ക് വെട്ടിക്കുറവ് ഉത്തേജനമേകും
സിഡ്‌നിയില്‍ ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത നിലയില്‍ എത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ നിരക്ക് വര്‍ദ്ധന തന്നെയാണ് മുന്നോട്ടുള്ളതെന്നാണ് മുന്നറിയിപ്പ്.

2025-ല്‍ ഭവനവില മുന്നേറുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഓസ്‌ട്രേലിയയുടെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന പലിശ നിരക്ക് വെട്ടിച്ചുരുക്കലാണ് ഇതിന് ഊര്‍ജ്ജമേകുക.

അതേസമയം ചൂടേറി നില്‍ക്കുന്ന ദേശീയ റെന്റല്‍ വിപണി തണുക്കാന്‍ തുടങ്ങുകയാണെന്ന് സ്വതന്ത്ര പഠനം പറയുന്നു. അടുത്ത മൂന്ന് വര്‍ഷവും വളര്‍ച്ച കുറഞ്ഞ് 2027 വരെ വാടക വിപണി ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്.

ഉയര്‍ന്ന വാടക നല്‍കാനുള്ള അവസ്ഥയാണ് ഇല്ലാതാകുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് പറഞ്ഞു. 2025, 2026 വര്‍ഷങ്ങളില്‍ പലിശ നിരക്ക് താഴുന്നത് വാടകക്കാര്‍ക്ക് മേല്‍ ഉയര്‍ന്ന വാടക അടിച്ചേല്‍പ്പിക്കാനുള്ള ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ നീക്കത്തിന് തടയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Other News in this category



4malayalees Recommends