വിക്ടോറിയയില്‍ കത്തിക്കരിഞ്ഞ കാറില്‍ മൃതദേഹം; 23-കാരിയെ കൊലപ്പെടുത്തിയ കേസില്‍ 21-കാരനെതിരെ കൊലക്കുറ്റം ചുമത്തി

വിക്ടോറിയയില്‍ കത്തിക്കരിഞ്ഞ കാറില്‍ മൃതദേഹം; 23-കാരിയെ കൊലപ്പെടുത്തിയ കേസില്‍ 21-കാരനെതിരെ കൊലക്കുറ്റം ചുമത്തി
വിക്ടോറിയയില്‍ 23-കാരി ഹന്നാ മക്ഗ്വിറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ കാറില്‍ കണ്ടെത്തിയ സംഭവത്തില്‍ 21-കാരനെതിരെ കൊലക്കുറ്റം ചുമത്തി.

ദയവുള്ള, സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു ഹന്നയെന്ന് സുഹൃത്തുക്കള്‍ ആദരാഞ്ജലിയില്‍ പറഞ്ഞു. മുറിയില്‍ പ്രവേശിക്കുമ്പോള്‍ ചിരി നിറയ്ക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. 21, 22 വയസ്സുള്ള രണ്ട് പുരുഷന്‍മാരെയാണ് പിടികൂടിയത്. ഇവരില്‍ 21-കാരനെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബല്ലാറാത്തിലെ സ്‌കാര്‍സ്‌ഡേലിലുള്ള സ്റ്റേറ്റ് ഫോറസ്റ്റ് റോഡില്‍ കത്തിക്കരിഞ്ഞ കാറില്‍ ഹന്നാ മക്‌ഗ്വേറിന്റെ മൃതദേഹം കണ്ടെത്തിയത്.

വാഹനം കത്തുന്നതായി വിവരം ലഭിച്ച് എത്തിയ പോലീസാണ് 23-കാരിയായ സ്ത്രീയെ ഇതിനകത്ത് കണ്ടെത്തിയത്. ഹന്നയ്ക്ക് പരിചയമുള്ള വ്യക്തിയാണ് കൊലപാതകിയെന്ന് പോലീസ് കരുതുന്നു.

Other News in this category



4malayalees Recommends