ഇമിഗ്രേഷന് കടിഞ്ഞാണിടണം; പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് മേല്‍ സമ്മര്‍ദം രൂക്ഷം; ഓസ്‌ട്രേലിയ പിന്തുടരുമോ ന്യൂസിലാന്‍ഡ് പാത?

ഇമിഗ്രേഷന് കടിഞ്ഞാണിടണം; പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് മേല്‍ സമ്മര്‍ദം രൂക്ഷം; ഓസ്‌ട്രേലിയ പിന്തുടരുമോ ന്യൂസിലാന്‍ഡ് പാത?
അനിയന്ത്രിതമായി അരങ്ങേറുന്ന കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് മേല്‍ സമ്മര്‍ദമേറുന്നു. ന്യൂസിലാന്‍ഡ് കുടിയേറ്റക്കാരെ വരവേല്‍ക്കുന്നത് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയും, വിസാ നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ ഈ നടപടി പിന്തുടരാനാണ് ഓസ്‌ട്രേലിയയില്‍ ആവശ്യം ശക്തമാകുന്നത്.

ന്യൂസിലാന്‍ഡില്‍ സഖ്യസര്‍ക്കാര്‍ അധികാരമേറ്റ് നാല് മാസം മാത്രം പിന്നിടുമ്പോഴാണ് കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിട്ട 173,000 പേരുടെ വരവിനെ നേരിടാന്‍ തീരുമാനം കൈക്കൊണ്ടത്. താല്‍ക്കാലിക വര്‍ക്ക് വിസ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, മിനിമം സ്‌കില്‍ പോലുള്ള വിഷയങ്ങളിലാണ് ന്യൂസിലാന്‍ഡ് നിലപാട് കര്‍ശനമാക്കിയത്.

ഇപ്പോള്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് കിവീസ് പുസ്തകത്തില്‍ നിന്നും ഒരേട് കടമെടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 2023 ജൂണ്‍ വരെ വര്‍ഷത്തില്‍ ഓസ്‌ട്രേലിയയില്‍ വിദേശത്ത് നിന്നും 518,000 പേരാണ് എത്തിയത്. 2024 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 375,000 പേരും പ്രവേശിച്ചു.

ഈ കൂട്ടക്കുടിയേറ്റം ജീവിതച്ചെലവ്, ഹൗസിംഗ് പ്രതിസന്ധികളെ കൂടുതല്‍ വഷളാക്കിയെന്നാണ് ചില ഇക്കണോമിസ്റ്റുകള്‍ വിശ്വസിക്കുന്നത്. കൂടാതെ റെന്റല്‍ പ്രതിസന്ധിയും രൂക്ഷമാണ്. ഈ ഘട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ജനങ്ങള്‍ നേരിടുന്ന അവസ്ഥ കൈകാര്യം ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Other News in this category



4malayalees Recommends