ആന്റോ ആന്റണി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ സഹോദര പുത്രന്‍ ഓസ്‌േേട്രലിയന്‍ പാര്‍ലമെന്റിലേക്ക്

ആന്റോ ആന്റണി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ സഹോദര പുത്രന്‍ ഓസ്‌േേട്രലിയന്‍ പാര്‍ലമെന്റിലേക്ക്
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ മത്സരിക്കുന്നത് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്കാണ്. ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി പാര്‍ലമെന്റിലെ സാന്‍ഡേഴ്‌സണ്‍ മണ്ഡലത്തിലാണ് ജിന്‍സന്‍ ആന്റോ ചാള്‍സ് ജനവിധി തേടുന്നത്.

പത്തനംതിട്ട സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആന്റോ ആന്റണിയുടെ സഹോദരന്‍ ചാള്‍സ് ആന്റണിയുടെ മൂത്തപുത്രനാണ് ജിന്‍സണ്‍. ഏറ്റവും കാലം ഓസ്‌ട്രേലിയ ഭരിച്ച ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജിന്‍സണ്‍ മത്സരിക്കുന്നത്. 2011 ല്‍ നഴ്‌സായി ഓസ്‌ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ ഡോര്‍വിനില്‍ ടോപ്പ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തില്‍ ഡയറക്ടറായിട്ടും ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയില്‍ ലെക്ചറര്‍ ആയിട്ടും സേവനമനുഷ്ഠിക്കുകയാണ്. ജിന്‍സണ്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മലയാളികളായ വോട്ടര്‍മാര്‍ കുറവെങ്കിലും പ്രചാരണ രംഗത്ത് മലയാളികള്‍ സജീവമാണ്.

Other News in this category



4malayalees Recommends