സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്
സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി.

കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല.

പള്ളിയിലുണ്ടായ ആക്രമണം ഭീകരാക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആക്രമണ സംഭവത്തില്‍ കുറ്റക്കാരനായ കൗമാരക്കാരനോട് ക്ഷമിക്കുന്നതായി കുത്തേറ്റ ബിഷപ്പ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന തന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി അദ്ദേഹം ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു.

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് ബിഷപ് പറഞ്ഞു.

അക്രമ സംഭവങ്ങളില്‍ ഒരാള്‍ അറസ്റ്റിലായി. പൊലീസിന് നേരെയുണ്ടായ ആക്രമണത്തില്‍ കൂടുതല്‍ നടപടികള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന. ബിഷപ്പിനെ ആക്രമിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ ഒരു വിഭാഗം പ്രകോപനപരമായി പള്ളിയ്ക്ക് പുറത്ത് തടിച്ചുകൂടുകയും പൊലീസിന് നേരെ പ്രകോപനപരമായി പെരുമാറുകയുമായിരുന്നു.

Other News in this category



4malayalees Recommends