രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍ ; വിമര്‍ശനം

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍ ; വിമര്‍ശനം
രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്. ബ്ലാക്ക് കുര്‍ത്ത ധരിച്ച് നിന്ന താരത്തിന്റെ ഫോട്ടോ എടുക്കാനായി എത്തിയ പാപ്പരാസികളില്‍ ഒരാളാണ് താരത്തെ പറഞ്ഞത്.

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെറിവിളിക്കുന്നത് കേട്ട് രണ്‍ബിര്‍ ഷോക്ക് ആവുന്നതും രൂക്ഷമായ ഭാവത്തോടെ പ്രതികരിക്കുന്നതും കാണാം. രണ്‍ബിറിനോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞു കൊണ്ടാണ് പാപ്പരാസി തെറി വിളിക്കുന്നത്.

ഈ വീഡിയോ പുറത്തുവന്നതോടെ പാപ്പരാസികളെ വിമര്‍ശിച്ചു കൊണ്ടാണ് പലരും രംഗത്തെത്തുന്നത്. പാപ്പാരാസികളെ നിയന്ത്രിക്കുന്ന നിയമം വേണം എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്.

Other News in this category



4malayalees Recommends