യുവതിയുടേയും 12 കാരനായ മകന്റെയും മൃതദേഹം കുത്തി കൊലപ്പെടുത്തിയ നിലയില്‍ വീട്ടില്‍ കണ്ടെത്തി ; മൃതദേഹത്തിന് മൂന്നു ദിവസമെങ്കിലും പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം ; സംഭവം ഡല്‍ഹിയില്‍

യുവതിയുടേയും 12 കാരനായ മകന്റെയും മൃതദേഹം കുത്തി കൊലപ്പെടുത്തിയ നിലയില്‍ വീട്ടില്‍ കണ്ടെത്തി ; മൃതദേഹത്തിന് മൂന്നു ദിവസമെങ്കിലും പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം ; സംഭവം ഡല്‍ഹിയില്‍
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് ചൊവ്വാഴ്ച ഒരു സ്ത്രീയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊലപാതകിയെയോ കുറ്റകൃത്യത്തിന്റെ പിന്നിലെ ലക്ഷ്യമോ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയന്ത ആര്യയുടെ അഭിപ്രായത്തില്‍ ജഹാംഗീര്‍പുരി കെ ബ്ലോക്കിലെ താമസക്കാരാണ് പ്രദേശത്തെ ഒരു വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന വിവരം അറിയിക്കാന്‍ പൊലീസുകാരെ വിളിച്ചത്. പൊലീസ് വാതില്‍ ചവിട്ടി തുറന്നപ്പോള്‍ കണ്ടത് യുവതിയുടെയും മകന്റെയും മൃതദേഹങ്ങള്‍ ആണ്.

മൃതദേഹങ്ങളെക്കുറിച്ചുള്ള പ്രാഥമിക പഠനത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുന്നതിന് മുമ്പ് ഇരുവരെയും മര്‍ദ്ദിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് രണ്ട് മൂന്ന് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പോലീസ് കരുതുന്നു.

യുവതിയെ പൂജ (36), മകന്‍ ഹര്‍ഷിത് (12) എന്നിങ്ങനെയാണ് തിരിച്ചറിഞ്ഞത്. പൂജയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരണമടഞ്ഞിരുന്നു. സമീപ ദിവസങ്ങളില്‍ ഇവര്‍ക്കരകില്‍ വന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.അയല്‍വാസികളിലൂടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് പ്രദേശത്ത് താമസിക്കുന്ന പൂജയുടെ അമ്മ പറഞ്ഞു.

Other News in this category4malayalees Recommends