കാനഡയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇനിയും അവസരങ്ങള്‍; ടെക്‌നോളജി മേഖലയില്‍ കുടിയേറാന്‍ അവസരമേറെയെങ്കിലും കൊറോണ പ്രശ്‌നം കാരണം കാനഡയിലേക്കെത്താനാവുന്നില്ല; കഴിഞ്ഞ വര്‍ഷം പിആറിനുള്ള ക്ഷണം ലഭിച്ചതില്‍ 47 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍

കാനഡയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇനിയും അവസരങ്ങള്‍; ടെക്‌നോളജി മേഖലയില്‍ കുടിയേറാന്‍ അവസരമേറെയെങ്കിലും കൊറോണ പ്രശ്‌നം കാരണം കാനഡയിലേക്കെത്താനാവുന്നില്ല; കഴിഞ്ഞ വര്‍ഷം പിആറിനുള്ള ക്ഷണം ലഭിച്ചതില്‍ 47 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍
കാനഡയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പ്രത്യേകിച്ച് ടെക്‌നോളജി മേഖലയില്‍ നിന്നുള്ള കഴിവുറ്റവര്‍ക്ക് നിലവിലും ഏറെ അവസരങ്ങളുണ്ടെങ്കിലും 2020ല്‍ ഇവിടേക്ക് എത്തിപ്പെടുന്നതിന് ഏറെ വെല്ലുവിളികളുണ്ടെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2019യില്‍ കാനഡയില്‍ ടെക്‌നോളജി മേഖലയില്‍ കഴിവുറ്റ കുടിയേറ്റക്കാര്‍ക്ക് ഏറെ അവസരങ്ങള്‍ ലഭിച്ചിരുന്നു. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍,തുടങ്ങിയവര്‍ക്കായിരുന്നു ഇതില്‍ ഏറ്റവും ഡിമാന്റുണ്ടായിരുന്നത്.

ഇവര്‍ക്കായിരുന്നു കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിന് കീഴില്‍ ഏറ്റവുമധികം പെര്‍മനന്റ് റെസിഡന്‍സിനായി ഇന്‍വിറ്റേഷന്‍ ലഭിച്ച് കൊണ്ടിരുന്നത്. ഈ വഴിയിലൂടെ പിആറിനായി ഇന്‍വിറ്റേഷന്‍ ലഭിച്ചവരില്‍ 40,275 പേര്‍ ഇന്ത്യക്കാരായിരുന്നു.2019ല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലൂടെ പിആറിനായി ഇന്‍വിറ്റേഷന്‍ ലഭിച്ച 85,300 പേരില്‍ 47 ശതമാനവും ഇന്ത്യക്കാരായിരുന്നുവെന്ന് ചുരുക്കം. നേരത്തെ തന്നെ കാനഡയില്‍ ജോലി ചെയ്തിരുന്നവരും അല്ലെങ്കില്‍ യുഎസില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയവരുമായ ഇന്ത്യക്കാര്‍ ഇവരില്‍ നല്ലൊരു ഭാഗമുണ്ടായിരുന്നു.

2019ല്‍ ഇത്തരത്തില്‍ പിആറിനുള്ള ഇന്‍വിറ്റേഷന്‍ ലഭിച്ചവരാ 5886 പേരുമായി നൈജീരിയയാണ് രണ്ടാം സ്താനത്തുള്ളത്. മൊത്തം പിആര്‍ ലഭിച്ചവരുടെ 6.90 ശതമാനമാണിത്. 5668 പേരുമായി ചൈനയാണ് മൂന്നാം സ്താനത്ത് നിലകൊള്ളുന്നത്. പിആറിനുള്ള ഇന്‍വിറ്റേഷന്‍ ലഭിച്ചതില്‍ യഥാക്രമം 6.90 ശതമാനം 6.60 ശതമാനം എന്ന തോതില്‍ ഈ ഇരു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.കൊറോണ പ്രശ്‌നം അവസാനിക്കുകയും കാനഡയിലേക്ക് കുടിയേറ്റം സാധാരണ നിലയിലാവുകയും ചെയ്യുന്നതിനെ തുടര്‍ന്ന് ടെക്‌നോളജി മേഖലയില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍ വീണ്ടും സംജാതമാകുമെന്ന പ്രതീക്ഷയും ശക്തമാണ്.

Other News in this category4malayalees Recommends