കാനഡ അത്യാവശ്യ ജോലിക്കാര്‍ക്കും ഗ്രാജ്വേറ്റുകള്‍ക്കുമായി ആരംഭിച്ച ടെംപററി ഇമിഗ്രേഷന്‍ പാത്ത് വേ നീതിരഹിതമെന്ന് ആരോപണം; നിരവധി കുടിയേറ്റക്കാരുടെ അവസരങ്ങളില്ലാതാക്കുന്നുവെന്ന് ഇമിഗ്രേഷന്‍ അഡ്വക്കേറ്റുകള്‍; പ്രോഗ്രാമില്‍ അഴിച്ച് പണി വേണമെന്ന് ആവശ്യം

കാനഡ അത്യാവശ്യ ജോലിക്കാര്‍ക്കും ഗ്രാജ്വേറ്റുകള്‍ക്കുമായി ആരംഭിച്ച ടെംപററി ഇമിഗ്രേഷന്‍ പാത്ത് വേ നീതിരഹിതമെന്ന് ആരോപണം; നിരവധി കുടിയേറ്റക്കാരുടെ അവസരങ്ങളില്ലാതാക്കുന്നുവെന്ന് ഇമിഗ്രേഷന്‍ അഡ്വക്കേറ്റുകള്‍; പ്രോഗ്രാമില്‍ അഴിച്ച് പണി വേണമെന്ന് ആവശ്യം
കോവിഡ് മഹാമാരി പരിഗണിച്ച് കാനഡ അത്യാവശ്യ ജോലിക്കാര്‍ക്കും ഗ്രാജ്വേറ്റുകള്‍ക്കുമായി ആരംഭിച്ച ടെംപററി ഇമിഗ്രേഷന്‍ പാത്ത് വേ നീതിരഹിതമാണെന്നും ഇത് നിരവധി കുടിയേറ്റക്കാരെ പുറത്ത് നിര്‍ത്തിയുള്ള പാത്ത് വേയാണെന്നും വിമര്‍ശകര്‍ എടുത്ത് കാട്ടുന്നു. ഇതിനാല്‍ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട പ്രസ്തു ഹ്രസ്വകാല ഇമിഗ്രേഷന്‍ പ്രോഗ്രാമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഒരു പറ്റം അഡ്വക്കറ്റുകളുടെ ഗ്രൂപ്പായ മൈഗ്രന്റ് റൈറ്റ്‌സ് നെറ്റ് വര്‍ക്ക് പറയുന്നത്.


നിലവിലെ പുതിയ പ്രോഗ്രാം വളരെ കുറഞ്ഞ പേര്‍ക്ക് മാത്രമേ പ്രയോജനപ്പെടുന്നുള്ളുവെന്നും പ്രസ്തുത നെറ്റ് വര്‍ക്ക് മുന്നറിയിപ്പേകുന്നു.പുതിയ പ്രോഗ്രാം അനീതികരവും ചൂഷണാത്മകവും നിരവധി കുടിയേറ്റക്കാര്‍ക്ക് കാനഡയിലേക്കുള്ള കുടിയേറ്റ അവസരം ഇല്ലാതാക്കുന്നതാണെന്നുമാണ് ഈ അഡ്വക്കറ്റുകള്‍ വാദിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു കാനഡയിലെ ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ പുതിയ ഇമിഗ്രേഷന്‍ പാത്ത് വേ പ്രഖ്യാപിച്ചത്.

നിലവില്‍ കാനഡലുള്ള 90,000 എസെന്‍ഷ്യല്‍ വര്‍ക്കര്‍മാരുടെയും ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകളുടെയും ടെംപററി സ്റ്റാറ്റസ് പെര്‍മനന്റ് സ്റ്റാറ്റസായി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് അനുവദിക്കുന്ന പ്രോഗ്രാമാണിത്. പ്രസ്തുത പ്രോഗ്രാമിലേക്ക് അപേക്ഷ സ്വീകരിക്കുന്ന പ്രക്രിയ ഈ വരുന്ന വ്യാഴാഴ്ചയാണ് തുടങ്ങുന്നത്. കുറഞ്ഞ ശമ്പളമുള്ളവരും കുറഞ്ഞ കഴിവുകളുള്ളവരുമായ വിദേശ ജോലിക്കാര്‍ക്ക് കനേഡിയന്‍ പിആറും അതിലുപരി ചിലേേപ്പാള്‍ പൗരത്വവും ലഭിക്കുന്നതിനുുള്ള അവസരമാണുണ്ടാക്കുന്നത്. സാധാരണ ഉയര്‍ന്ന കഴിവുകളുള്ള കുടിയേറ്റക്കാര്‍ക്കാണ് കനേഡിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റം പിആറും പൗരത്വവും നല്‍കുന്നതിന് മുന്‍ഗണനയേകാറുള്ളത്.

Other News in this category4malayalees Recommends