ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷം;.ഇന്ന് രോഗം സ്ഥിരീകരിച്ചത് 1695 പേര്‍ക്ക്

ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷം;.ഇന്ന് രോഗം സ്ഥിരീകരിച്ചത് 1695 പേര്‍ക്ക്
ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ഇന്ന് 1695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വിലയ തിരക്കാണ് അനുഭവപ്പെടുന്നത്.ഒറ്റദിവസം കൊണ്ട് പ്രതിദിന കോവിഡ് രോഗികളില്‍ 500 എണ്ണത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു.

1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. 8339 കോവിഡ് രോഗികളാണ് ഇപ്പോള്‍ ഖത്തറിലുള്ളത്. രാജ്യത്ത് ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ പടരുന്നുണ്ടെന്നും വൈറസ് ബാധിതര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ് പരിശോധനയ്ക്കായിവലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ഫലം വൈകുന്നതിനും ഇടയാക്കുന്നുണ്ട്. പ്രവാസികള്‍ അടക്കമുള്ളവരുടെ യാത്രയെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.

Other News in this category4malayalees Recommends