എക്‌സ്പ്രസ് എന്‍ട്രി; എല്ലാ ഡ്രോയും ജൂലൈ 6 മുതല്‍ പുനരാരംഭിക്കും; കാനഡയുടെ ലക്ഷ്യം വ്യക്തമാക്കി ഇമിഗ്രേഷന്‍ മന്ത്രി

എക്‌സ്പ്രസ് എന്‍ട്രി; എല്ലാ ഡ്രോയും ജൂലൈ 6 മുതല്‍ പുനരാരംഭിക്കും; കാനഡയുടെ ലക്ഷ്യം വ്യക്തമാക്കി ഇമിഗ്രേഷന്‍ മന്ത്രി

ജൂലൈ 6 മുതല്‍ എക്‌സ്പ്രസ് എന്‍ട്രി എല്ലാ പ്രോഗ്രാമിലേക്കുമുള്ള ഡ്രോകള്‍ പുനരാരംഭിക്കാന്‍ കാനഡ ലക്ഷ്യമിടുന്നുവെന്ന് ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസര്‍. സിഐസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


ജൂലൈ ആദ്യം തന്നെ എക്‌സ്പ്രസ് എന്‍ട്രി സാധാരണ നിലയിലേക്ക് മടക്കാനുള്ള നീക്കത്തിലാണ് ഐആര്‍സിസിയെന്ന് ഫ്രേസര്‍ സ്ഥിരീകരിച്ചു. മഹാമാരിക്കിടെ 2020 ഡിസംബറിലാണ് ഐആര്‍സിസി പെര്‍മനന്റ് റസിഡന്‍സ് മുതല്‍ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം വരെയുള്ളയിലേക്ക് എക്‌സ്പ്രസ് എന്‍ട്രി ഐടിഎ നിര്‍ത്തിവെച്ചത്.

2021 സെപ്റ്റംബറില്‍ കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസിലും ഇതേ നടപടി കൈക്കൊണ്ടു. എക്‌സ്പ്രസ് എന്‍ട്രി ഡ്രോകള്‍ പുനരാരംഭിക്കുന്നതോടെ എഫ്എസ്ഡബ്യുപി, എഫ്എസ്ടിപി, സിഇസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും.

ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമാണ് കാനഡയിലേക്കുള്ള ഇക്കണോമിക് ക്ലാസ് ഇമിഗ്രന്റ്‌സിന്റെ പ്രധാന വഴി.
Other News in this category4malayalees Recommends