Crime

മഹിളാ മോര്‍ച്ച പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ കേസെടുത്തു
പാര്‍ട്ടി പ്രവര്‍ത്തകക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ബുധാനയിലാണ് സംഭവം. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ആശിഷ് ജെയിനിനെതിരെയാണ് കേസ്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ കുശാല്‍ പാല്‍ സിങ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ച് കയറല്‍, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.  

More »

ഒരേസമയം രണ്ട് പേരെ പ്രണയിച്ചു; ചോദ്യം ചെയ്ത അമ്മയെ കാമുകന്‍മാരില്‍ ഒരാളുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊന്ന് 19കാരി; കൊലയ്ക്ക് ശേഷം മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം
ഒരേസമയം രണ്ട് പേരെ പ്രണയിച്ചത് ചോദ്യം ചെയ്ത അമ്മയെ മകള്‍ കൊലപ്പെടുത്തി. ഹൈദരാബാദിലെ ഹയാത്‌നഗറിലെ മുനങ്കനൂരുവിലാണ് സംഭവം. കീരത്തി റെഡ്ഡി എന്ന പത്തൊമ്പതുവയസ്സുകാരിയാണ് പ്രണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അമ്മയെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം കഴിയുകയും ചെയ്തു. ഒക്ടോബര്‍ 18ന് നടന്ന കൊലപാതകം പൊലീസ് അന്വേഷണത്തിലാണ്

More »

വിവാഹ വാഗ്ദാനം നല്‍കി യുവതികളെ വശത്താക്കും; പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊടും വിഷമായ സയനൈഡ് നല്‍കി കൊലപ്പെടുത്തും; സയനൈഡ് മോഹന്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി കൊന്നത് 20 യുവതികളെ; ഒടുവില്‍ വധശിക്ഷ
വിവാഹ വാഗ്ദാനം നല്‍കി യുവതികളെ വശത്താക്കുകയും ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊടും വിഷമായ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ചെയ്ത പരമ്പരക്കൊലയാളിക്ക് വധശിക്ഷ. പതിനേഴാമത്തെ കൊലക്കേസിലാണ് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. നേരത്തെ മൂന്ന് കേസുകളില്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. മറ്റ് 13 കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി മോഹനന് വിധിച്ചത്. കേരളത്തിന്റെ തൊട്ടയല്‍പക്കമായ

More »

തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ചാക്ക സ്വദേശി വിപിന്‍
തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ചാക്ക സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ ഒരുമണിക്കുശേഷമാണ് സംഭവം. ആനയറ ലോര്‍ഡ്സ് ഹോസ്പിറ്റലിനു സമീപമാണ് റോഡരികില്‍ വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. അനന്തപുരി ഹോസ്പിറ്റലിനു സമീപത്തു നിന്നാണ് രാത്രി വിപിന്‍ ഓട്ടം പോയത്. ആനയറ എത്തിയപ്പോള്‍ വിപിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഇതിനു ശേഷം

More »

അവിവാഹിതയായ 20കാരി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് വിദഗ്ധമായി മറച്ചുവെച്ചു; ഒടുവില്‍ വീടിന്റെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചു; ആരും അറിയാതിരിക്കാന്‍ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഉപേക്ഷിക്കാന്‍ ശ്രമവും; ഞെട്ടിക്കുന്ന സംഭവം ഇടുക്കിയില്‍
ഇടുക്കി വാത്തിക്കുടിയിലെ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരണം. അമ്മ കുട്ടിയെ ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് നവജാത ശിശുവിന്റ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിയായിരുന്നു മരണം. കഴുത്ത് ഞെരിച്ചതിന്റെ പാടുകളും ഉണ്ട്. അമ്മയാണ് കൊലപാതകം

More »

ദേവികയോട് മിഥുന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത് നിരവധി തവണ; കൊലപാതകം സമ്മതിക്കാതെ വന്നതതോടെ; അര്‍ധരാത്രി ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് മിഥുനും ദേവികയും നിന്നു കത്തുന്നത്; കാക്കനാട് കൊല്ലപ്പെട്ടത് 17 വയസ് പ്രായമുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി
അടുത്തിടെ സംസ്ഥാനത്ത് പലയിടത്തായി അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രണയനൈരാശ്യ കൊലകളില്‍ ഒടുവിലത്തേതാണ് ദേവികയുടേത്. 17 വയസ് മാത്രം പ്രായമുള്ള ദേവിക പ്ലസ് വണ്ണിലാണ് പഠിക്കുന്നത്. കാക്കനാട്ടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപം പദ്മാലയം എന്ന വീട്ടില്‍ കഴിയുന്ന ഷാലന്‍-മോളി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ദേവിക. മിഥുന്‍ ദേവികയോട് നിരന്തരം പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത്

More »

സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍
സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കൊല്ലം സ്വദേശിയും കാഞ്ഞങ്ങാട് സബ് രജിസ്ട്രാറുമായ ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പുറകില്‍ ഇരുന്ന ജോയ് തന്റെ ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ്

More »

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന
കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണു സൂചന. പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. താന്‍ പൂര്‍ണമായും നിരപരാധിയാണെന്നാണ് ജോളി കസ്റ്റഡിയിലായ ദിവസം ഷാജു പറഞ്ഞത്.  ജോളി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും

More »

രണ്ട് സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തി ട്രെയിനിലെ ശുചിമുറിയില്‍ കൊന്നു തള്ളി; അസം സ്വദേശിക്ക് വധശിക്ഷ; കേസ് തെളിയിക്കാന്‍ കച്ചിത്തുരുമ്പായത് പ്രതി ഉപയോഗിച്ചിരുന്ന തൂവാല
രണ്ട് സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തി ട്രെയിനിലെ ശുചിമുറിയില്‍ കൊന്നു തള്ളിയ സംഭവങ്ങളില്‍ അസം സ്വദേശി ബികാശ് ദാസിന് വധശിക്ഷ. അസമിനെ നടുക്കിയ കൊലക്കേസില്‍ ശിവസാഗര്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയായ ബികാശ് ദാസിനെതിരെ ചുമത്തിയ കൊലപാതകക്കുറ്റവും മാനഭംഗക്കുറ്റവും ശരിവെച്ചായിരുന്നു ശിവസാഗര്‍ സെഷന്‍ കോടതിയുടെ വിധി. വധശിക്ഷയ്‌ക്കൊപ്പം ജീവപര്യന്തം

More »

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍

രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്

അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന്‍ ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി

ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ യുവാവ് ഇഷ്ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി. വിശാഖപട്ടണത്തെ അല്ലിപുരത്ത് ഞായറാഴ്ചയാണ് സംഭവം. 45 കാരനായ ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രസാദെന്ന 23 കാരനേയും അമ്മ ഗൗരിയേയും പൊലീസ് അറസ്റ്റ്

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളില്‍ ഒരാളെ യുവാവ് കാലപ്പെടുത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദലാണ് സംഭവം. അഞ്ചും ഒന്‍പതും വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അതില്‍

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാറിന്റെ (45) കൊലപാതകത്തില്‍ ഭാര്യ ഗംഗാബായി (37) ആണ് അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വാടക കൊലയാളിയെ

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം

17 കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കിര്‍ഗോണ്‍ ജില്ലയില്‍ 17കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ദുരഭിമാനക്കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് 17ന് പെണ്‍കുട്ടിയെ