കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണു സൂചന. പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. താന്‍ പൂര്‍ണമായും നിരപരാധിയാണെന്നാണ് ജോളി കസ്റ്റഡിയിലായ ദിവസം ഷാജു പറഞ്ഞത്.


ജോളി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കുറ്റകൃത്യം നടത്താന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം തനിക്കുണ്ടായിരുന്നതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അതേ സമയം സഹായം നല്‍കിയ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പേരുകള്‍ പറയാന്‍ ജോളി തയാറായിട്ടില്ല. ഷാജുവിനെ ചോദ്യം ചെയ്യലിലൂടെ ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. ജോളിയുടെ ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി നേരത്തെ പോലീസ് ഒരു പട്ടിക തയ്യാറാക്കിയിരുന്നു.

Other News in this category4malayalees Recommends