UK News

കുവൈറ്റില്‍ നിന്ന് യുകെയിലെത്തിയിട്ട് ആറു മാസം, 39 കാരനായ താമരശ്ശേരി സ്വദേശി വിനോദിന്റെ മരണത്തില്‍ ഞെട്ടി പ്രവാസി സമൂഹം ; ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടമായി
അപ്രതീക്ഷിതമാണ് മരണമെന്ന് പറയുന്നതിന് ഒരു ഉദാഹരണം കൂടിയായി 39 കാരനായ താമരശ്ശേരി സ്വദേശി വിനോദിന്റെ മരണം. ഹൃദയാഘാതമാണ് മരണ കാരണം. ആറു മാസം മുമ്പാണ് വിനോദ് കുവൈത്തില്‍ നിന്ന് യുകെയിലെത്തിയത്. കോഴിക്കോട് താമരശ്ശേരി സ്വദേശി വിനോദ് സെബാസ്റ്റിയന് തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും മുമ്പേ വിധിയ്ക്ക് കീഴടങ്ങേണ്ടിവന്നു .കുവൈത്തില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന വിനോദ് യുകെയില്‍ സ്ഥിര ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കും സഹായവുമായി നോര്‍ത്താംപ്ടണ്‍ മലയാളികള്‍ ഒപ്പമുണ്ട്. പുലര്‍ച്ചെ മുതല്‍ വയറു വേദന പോലുള്ള ശാരീരിക അസ്വസ്ഥതയുണ്ടായി. നോര്‍ത്താംപ്റ്റണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വേദന സഹിക്കാതെ വന്നതോടെ ആംബുലന്‍സിന്റെ സേവനം തേടി.പ്രാഥമിക പരിശോധനയ്ക്ക് ശേഷം

More »

കാറ്റിനെ കൈവിട്ട് ആണവ ഊര്‍ജ്ജത്തിന് പിന്നാലെ! യുകെയെ ഊര്‍ജ്ജ സ്വയംപര്യാപ്തതയില്‍ എത്തിക്കാന്‍ ന്യൂക്ലിയര്‍ വഴിക്ക് തിരിഞ്ഞ് ബോറിസ്; രാജ്യത്ത് പുതിയ ഏഴ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നു; വിന്‍ഡ് ടര്‍ബൈനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു
 രാജ്യത്തെ വിന്‍ഡ് ടര്‍ബൈനുകളുടെ എണ്ണം ഇരട്ടിയോ, മൂന്ന് ഇരട്ടിയോ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ബോറിസ് ജോണ്‍സണ്‍. ഇതിന് പകരമായി ഏഴ് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കി.  യുകെയുടെ ഓണ്‍ഷോര്‍ ഔട്ട്പുട്ട് 2030ഓടെ 30 ജിഗാവാട്ടായി ഉയര്‍ത്താനുള്ള ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി

More »

കോവിഡ് പ്രതിസന്ധി സാരമായി ബാധിച്ച് ഈസി ജെറ്റ് ; ഇന്നലെ മാത്രം നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ; ജീവനക്കാരുടെ കുറവ് മൂലം എയര്‍ലൈന്‍സ് പ്രതിസന്ധിയില്‍ ; ഈസ്റ്റര്‍ അവധിക്കാല യാത്ര ആരംഭിക്കാനിരിക്കേ യാത്രക്കാര്‍ക്കും നിരാശ
കോവിഡ് പ്രതിസന്ധിയില്‍ ജീവനക്കാര്‍ കുറഞ്ഞത് മൂലം ഈസി ജെറ്റ് യുകെയില്‍ നിന്നുള്ള 62 സര്‍വീസുകള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച നൂറോളം ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. പലരും കോവിഡ് ബാധിച്ചതിനാല്‍ സ്റ്റാന്‍ഡ്‌ബൈ ക്രൂവിനെ ഉപയോഗിച്ച് സര്‍വീസ് നടത്തേണ്ടിവന്നു. എന്നാല്‍ ചിലവ റദ്ദാക്കേണ്ട അവസ്ഥയിലായെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഫ്‌ളൈറ്റ് റദ്ദാക്കല്‍ പല യാത്രക്കാരേയും

More »

പരോപകാരം നെക്സ്റ്റ് ലെവല്‍! 90 തവണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് 60-കാരന്‍; വാക്‌സിനെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 'എളുപ്പവഴി'; വാക്‌സിനേഷന്‍ അവസാനിച്ചത് പോലീസ് പിടിച്ചതോടെ?
 കോവിഡ് വാക്‌സിനേഷന്‍ ആണ് മഹാമാരിക്ക് എതിരായി പിടിച്ചുനില്‍ക്കാന്‍ ലോകരാജ്യങ്ങള്‍ ആദ്യം ഉപയോഗപ്പെടുത്തിയത്. വാക്‌സിനേഷന്റെ പേരില്‍ ബലംപിടിച്ച ഭരണകൂടങ്ങള്‍ ഇപ്പോള്‍ അത്രയ്ക്ക് ഉറപ്പില്ലാത്ത അവസ്ഥയിലാണ്. ഒന്നും, രണ്ടും, മൂന്നും, നാലും ഡോസിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ഒരു 60-കാരന്‍ വാക്‌സിന്റെ 90 ഡോസുകള്‍ സ്വന്തം ശരീരത്തില്‍

More »

പുടിന്‍ ഈ ക്രൂരതയ്ക്ക് ദൈവത്തിന് ഉത്തരം നല്‍കേണ്ടി വരും; കീവിന് പുറത്ത് കുഴിമാടങ്ങളും, 280 മൃതദേഹങ്ങളും കണ്ടെത്തിയതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ്; ക്രിസ്ത്യാനിയായ പുടിന് രാത്രി പ്രാര്‍ത്ഥന ചെയ്യാന്‍ കഴിയുന്നതെങ്ങിനെ?
 ഉക്രെയിന്‍ ജനതയ്ക്ക് നേരെ നടത്തുന്ന കൊടുംക്രൂരതകള്‍ക്ക് വ്‌ളാദിമര്‍ പുടിന്‍ ദൈവത്തിന് ഉത്തരം നല്‍കേണ്ടി വരുമെന്ന് മുന്‍ യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ്. റഷ്യന് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യനെന്ന് പറയുന്ന പ്രസിഡന്റിന് ഇത്തരം പൈശാചിക കര്‍മ്മങ്ങള്‍ നടത്തിയ ശേഷം രാത്രിയില്‍ പ്രാര്‍ത്ഥന നടത്താന്‍ പറ്റുന്നത് എങ്ങിനെയെന്നും 72-കാരനായ ജോണ്‍ സെന്റാമു ചോദിച്ചു. ഉക്രെയിനില്‍

More »

ഉക്രെയിന്‍ അഭയാര്‍ത്ഥികളെ വീടുകളില്‍ പാര്‍പ്പിക്കാനുള്ള സ്‌കീം 'ടിന്‍ഡര്‍' ആയി മാറുന്നു; സ്ത്രീകളെ വലവീശിപ്പിടിക്കാന്‍ ലക്ഷ്യമിട്ട് ലൈംഗിക വേട്ടക്കാര്‍; ചെറുപ്പക്കാരികള്‍ക്ക് 'സ്‌പോണ്‍സര്‍ഷിപ്പ്' നല്‍കാന്‍ പ്രായമായ ആണുങ്ങള്‍ക്ക് ഉത്സാഹം
 ഉക്രെയിനില്‍ നിന്നും രക്ഷപ്പെടുന്നവര്‍ക്ക് ബ്രിട്ടനില്‍ താമസസൗകര്യം ഏര്‍പ്പെടുത്താന്‍ പൊതുജനങ്ങളുടെ സഹായം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സ്‌കീം തയ്യാറാക്കിയിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ താമസസൗകര്യം ഒരുക്കാന്‍ നല്ല മനസ്സോടെ തയ്യാറാക്കിയ സ്‌കീം ദുരുപയോഗം ചെയ്യാന്‍ ഒരു കൂട്ടം ലൈംഗിക വേട്ടക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്

More »

എന്‍എച്ച്എസ് മറ്റേണിറ്റി വാര്‍ഡുകളില്‍ അഞ്ചില്‍ രണ്ടും 'ഗര്‍ഭിണികള്‍ക്ക് ഹാനികരം'! കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ നിരവധി വാര്‍ഡുകള്‍ക്ക് മിനിമം യോഗ്യത പോലുമില്ലെന്ന് കണ്ടെത്തി
 എന്‍എച്ച്എസ് മറ്റേണിറ്റി വാര്‍ഡുകളില്‍ നല്ലൊരു ശതമാനവും പ്രതീക്ഷിച്ചത് പോലെ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. അഞ്ചില്‍ രണ്ടിലേറെ എന്‍എച്ച്എസ് മറ്റേണിറ്റി വാര്‍ഡുകളാണ് സുരക്ഷിതമല്ലാത്ത പരിചരണം നല്‍കുന്നതായി കണ്ടെത്തിയിരിക്കുന്നത്.  193 മറ്റേണിറ്റി വാര്‍ഡുകളില്‍ 80 എണ്ണവും പര്യാപ്തമല്ലാത്തതോ, മെച്ചപ്പെടല്‍ ആവശ്യമുള്ളതോ ആണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ

More »

ഉപദേശം ഒരു വഴിക്ക്, പ്രവര്‍ത്തി മറ്റൊരു വഴിക്കും! ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് കത്തീഡ്രല്‍ ഹോട്ടലില്‍ സീറോ അവര്‍ ജോലിക്ക് നല്‍കുന്നത് ലിവിംഗ് വേജിലും 9 പെന്‍സ് മാത്രം അധികം; അതിഥികള്‍ക്ക് സുഖതാമസം ഒരുക്കുന്ന ജീവനക്കാരന് വേദന?
 ജീവിതച്ചെലവ് മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് പരാതി പറഞ്ഞ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വന്തം സ്ഥാപനത്തില്‍ ജോലിക്കാര്‍ക്ക് നല്‍കുന്നത് ലിവിംഗ് വേജില്‍ നിന്നും 9 പെന്‍സ് മാത്രം അധികം. കാന്റര്‍ബറി കത്തീഡ്രല്‍ സീറോ അവേഴ്‌സ് ജോലി പരസ്യപ്പെടുത്തിയതോടെയാണ് വിമര്‍ശനം ഉയരുന്നത്.  ചരിത്രപ്രാധാന്യമുള്ള കത്തീഡ്രല്‍ ആംഗ്ലിക്കന്‍ കമ്മ്യൂണിയന്റെ മതര്‍ ചര്‍ച്ച് എന്നാണ്

More »

ബ്രിട്ടീഷ് എംപിമാരെ 'കെണിയിലാക്കാന്‍' വിദേശ ശക്തികള്‍ രംഗത്ത്? ലൈംഗിക, മയക്കുമരുന്ന് ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടോറി എംപി 'രഹസ്യ ഓപ്പറേഷനില്‍' കുടുങ്ങിയതെന്ന് സംശയം
 ലൈംഗിക, മയക്കുമരുന്ന് ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടോറി എംപിയെ 'ഒളിക്യാമറ' ഓപ്പറേഷനിലൂടെ ലക്ഷ്യം വെച്ചതായി സംശയം. സോമേര്‍ട്ടണ്‍ & ഫ്രോമില്‍ നിന്നുള്ള എംപി ഡേവിഡ് വാര്‍ബര്‍ടണെതിരെയാണ് പാര്‍ലമെന്ററി ഹറാസ്‌മെന്റ് വാച്ച്‌ഡോഗ് അന്വേഷണം നടത്തുന്നത്. സ്ത്രീകള്‍ക്കെതിരെ അനാവശ്യ പെരുമാറ്റങ്ങള്‍ നടത്തുന്നതിനെ കുറിച്ചും, ക്ലാസ് എ

More »

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന