എന്‍എച്ച്എസ് മറ്റേണിറ്റി വാര്‍ഡുകളില്‍ അഞ്ചില്‍ രണ്ടും 'ഗര്‍ഭിണികള്‍ക്ക് ഹാനികരം'! കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ നിരവധി വാര്‍ഡുകള്‍ക്ക് മിനിമം യോഗ്യത പോലുമില്ലെന്ന് കണ്ടെത്തി

എന്‍എച്ച്എസ് മറ്റേണിറ്റി വാര്‍ഡുകളില്‍ അഞ്ചില്‍ രണ്ടും 'ഗര്‍ഭിണികള്‍ക്ക് ഹാനികരം'! കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ നിരവധി വാര്‍ഡുകള്‍ക്ക് മിനിമം യോഗ്യത പോലുമില്ലെന്ന് കണ്ടെത്തി

എന്‍എച്ച്എസ് മറ്റേണിറ്റി വാര്‍ഡുകളില്‍ നല്ലൊരു ശതമാനവും പ്രതീക്ഷിച്ചത് പോലെ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. അഞ്ചില്‍ രണ്ടിലേറെ എന്‍എച്ച്എസ് മറ്റേണിറ്റി വാര്‍ഡുകളാണ് സുരക്ഷിതമല്ലാത്ത പരിചരണം നല്‍കുന്നതായി കണ്ടെത്തിയിരിക്കുന്നത്.


193 മറ്റേണിറ്റി വാര്‍ഡുകളില്‍ 80 എണ്ണവും പര്യാപ്തമല്ലാത്തതോ, മെച്ചപ്പെടല്‍ ആവശ്യമുള്ളതോ ആണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് ഷ്രോപ്‌സിലെ ഷ്രൂസ്ബറി & ടെല്‍ഫോര്‍ഡ് ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ 2000 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയ പ്രസവങ്ങളും, മരണങ്ങളും നേരിടേണ്ടി വന്നതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഇതിനിടയിലാണ് 41 ശതമാനം എന്‍എച്ച്എസ് മറ്റേണിറ്റി ആശുപത്രികളിലും സ്ഥിതി മോശമാണെന്ന് വ്യക്തമായത്. രണ്ട് മറ്റേണിറ്റി യൂണിറ്റുകള്‍ മാത്രമാണ് സുരക്ഷയില്‍ ഏറ്റവും മികച്ചതായി രേഖപ്പെടുത്തപ്പെട്ടത്. 111 യൂണിറ്റുകള്‍ നല്ലതെന്നും, 72 എണ്ണത്തിന് മെച്ചപ്പെടുത്തല്‍ വേണമെന്നും, എട്ടെണ്ണത്തില്‍ പര്യാപ്തമായ പരിചരണമില്ലെന്നും കെയര്‍ ക്വാളിറ്റി കമ്മീഷന്‍ കണ്ടെത്തി.

ഏതെല്ലാം യൂണിറ്റുകളാണ് ഈ വിധത്തില്‍ രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ജീവനക്കാരുടെ ക്ഷാമവും, ജോലിയിലെ മോശം ബന്ധങ്ങളും, വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാത്തതുമാണ് റെഗുലേറ്റര്‍മാര്‍ കണ്ടെത്തിയ പ്രധാന പ്രശ്‌നങ്ങള്‍.

Other News in this category



4malayalees Recommends