കുവൈറ്റില്‍ നിന്ന് യുകെയിലെത്തിയിട്ട് ആറു മാസം, 39 കാരനായ താമരശ്ശേരി സ്വദേശി വിനോദിന്റെ മരണത്തില്‍ ഞെട്ടി പ്രവാസി സമൂഹം ; ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടമായി

കുവൈറ്റില്‍ നിന്ന് യുകെയിലെത്തിയിട്ട് ആറു മാസം, 39 കാരനായ താമരശ്ശേരി സ്വദേശി വിനോദിന്റെ മരണത്തില്‍ ഞെട്ടി പ്രവാസി സമൂഹം ; ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടമായി
അപ്രതീക്ഷിതമാണ് മരണമെന്ന് പറയുന്നതിന് ഒരു ഉദാഹരണം കൂടിയായി 39 കാരനായ താമരശ്ശേരി സ്വദേശി വിനോദിന്റെ മരണം. ഹൃദയാഘാതമാണ് മരണ കാരണം. ആറു മാസം മുമ്പാണ് വിനോദ് കുവൈത്തില്‍ നിന്ന് യുകെയിലെത്തിയത്.

കോഴിക്കോട് താമരശ്ശേരി സ്വദേശി വിനോദ് സെബാസ്റ്റിയന് തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും മുമ്പേ വിധിയ്ക്ക് കീഴടങ്ങേണ്ടിവന്നു .കുവൈത്തില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന വിനോദ് യുകെയില്‍ സ്ഥിര ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കും സഹായവുമായി നോര്‍ത്താംപ്ടണ്‍ മലയാളികള്‍ ഒപ്പമുണ്ട്.

പുലര്‍ച്ചെ മുതല്‍ വയറു വേദന പോലുള്ള ശാരീരിക അസ്വസ്ഥതയുണ്ടായി. നോര്‍ത്താംപ്റ്റണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വേദന സഹിക്കാതെ വന്നതോടെ ആംബുലന്‍സിന്റെ സേവനം തേടി.പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയവെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും ജീവന്‍ നഷ്ടമാവുകയുമായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് യുകെയിലെത്തിയ വിനോദിന്റെ ഭാര്യ എലിസബത്ത് നോര്‍ത്താംപ്ടണ്‍ ആശുപത്രിയില്‍ ഐടിയു നഴ്‌സായി ജോലി ചെയ്യുകയാണ്. യുകെയിലൊപ്പമുള്ള ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ ജോലി ഉപേക്ഷിച്ച് മക്കളുമായി എത്തിയതാണ് വിനോദ്. അസോസിയേഷന്‍ അംഗങ്ങളെല്ലം കുടുംബത്തിന് പിന്തുണയുമായി എത്തി. മരണവിവരം അറിഞ്ഞ് നിരവധി പേര്‍ ഇന്നലെ തന്നെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു, ആശുപത്രിയിലെ ആവശ്യങ്ങള്‍ക്കും കൂടെ തന്നെയുണ്ടായി. അപ്രതീക്ഷിത വിയോഗം ചെറു പ്രായത്തില്‍ തന്നെ സംഭവിച്ചതോടെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും.

Other News in this category



4malayalees Recommends