പരോപകാരം നെക്സ്റ്റ് ലെവല്‍! 90 തവണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് 60-കാരന്‍; വാക്‌സിനെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 'എളുപ്പവഴി'; വാക്‌സിനേഷന്‍ അവസാനിച്ചത് പോലീസ് പിടിച്ചതോടെ?

പരോപകാരം നെക്സ്റ്റ് ലെവല്‍! 90 തവണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് 60-കാരന്‍; വാക്‌സിനെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 'എളുപ്പവഴി'; വാക്‌സിനേഷന്‍ അവസാനിച്ചത് പോലീസ് പിടിച്ചതോടെ?

കോവിഡ് വാക്‌സിനേഷന്‍ ആണ് മഹാമാരിക്ക് എതിരായി പിടിച്ചുനില്‍ക്കാന്‍ ലോകരാജ്യങ്ങള്‍ ആദ്യം ഉപയോഗപ്പെടുത്തിയത്. വാക്‌സിനേഷന്റെ പേരില്‍ ബലംപിടിച്ച ഭരണകൂടങ്ങള്‍ ഇപ്പോള്‍ അത്രയ്ക്ക് ഉറപ്പില്ലാത്ത അവസ്ഥയിലാണ്. ഒന്നും, രണ്ടും, മൂന്നും, നാലും ഡോസിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ഒരു 60-കാരന്‍ വാക്‌സിന്റെ 90 ഡോസുകള്‍ സ്വന്തം ശരീരത്തില്‍ കുത്തിവെച്ചത്!


വാക്‌സിനെടുക്കാന്‍ താല്‍പര്യമില്ലാത്ത ആളുകള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കാനാണ് ഇത്രയേറെ തവണ ഇയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്. സ്വയം വാക്‌സിനെടുക്കാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് യഥാര്‍ത്ഥ വാക്‌സിന്‍ ബാച്ച് നമ്പറുള്ള വാക്‌സിന്‍ പാസ്‌പോര്‍ട്ട് വില്‍ക്കുകയായിരുന്നു ഉദ്ദേശം.

ജര്‍മ്മനിയിലെ മാഗ്‌ദെബര്‍ഗ് നഗരത്തില്‍ നിന്നുള്ള 60-കാരനാണ് സാക്‌സോണിയിലെ സെന്ററുകളില്‍ പോയി കോവിഡ്-19ന് എതിരായ 90 വാക്‌സിനേഷനുകള്‍ സ്വീകരിച്ചത്. മാസങ്ങളോളം ഈ വിധത്തില്‍ വാക്‌സിനെടുത്ത ഇയാളെ പോലീസ് പിടികൂടിയതോടെയാണ് പരമ്പരയ്ക്ക് അന്ത്യമായത്.


സാക്‌സോണിലെ എയ്‌ലെന്‍ബര്‍ഗിലുള്ള വാക്‌സിനേഷന്‍ സെന്ററില്‍ രണ്ട് ദിവസം തുടര്‍ച്ചയായി വാക്‌സിനെടുക്കാന്‍ എത്തിയതോടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. 60-കാരന്റെ പക്കല്‍ നിന്നും നിരവധി കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

വാക്‌സിനേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി നല്‍കിയതിന് വ്യാജരേഖ ചമച്ചതിനുള്ള കേസുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ 90 ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് ഏത് വിധത്തിലുള്ള പ്രത്യാഘാതമാണ് ഇയാളുടെ ആരോഗ്യത്തില്‍ സൃഷ്ടിക്കുകയെന്ന് വ്യക്തമായിട്ടില്ല.

ജര്‍മ്മനിയില്‍ നിരവധി ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും, കോവിഡ്-19 പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വ്യാജ പാസ്‌പോര്‍ട്ടിന് പല വഴികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇതിനായി സ്വന്തം ശരീരത്തില്‍ വാക്‌സിന്‍ കുത്തിവെയ്ക്കാന്‍ ഇറങ്ങിത്തിരിച്ചത് ഞെട്ടലായി.

Other News in this category



4malayalees Recommends