കാറ്റിനെ കൈവിട്ട് ആണവ ഊര്‍ജ്ജത്തിന് പിന്നാലെ! യുകെയെ ഊര്‍ജ്ജ സ്വയംപര്യാപ്തതയില്‍ എത്തിക്കാന്‍ ന്യൂക്ലിയര്‍ വഴിക്ക് തിരിഞ്ഞ് ബോറിസ്; രാജ്യത്ത് പുതിയ ഏഴ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നു; വിന്‍ഡ് ടര്‍ബൈനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു

കാറ്റിനെ കൈവിട്ട് ആണവ ഊര്‍ജ്ജത്തിന് പിന്നാലെ! യുകെയെ ഊര്‍ജ്ജ സ്വയംപര്യാപ്തതയില്‍ എത്തിക്കാന്‍ ന്യൂക്ലിയര്‍ വഴിക്ക് തിരിഞ്ഞ് ബോറിസ്; രാജ്യത്ത് പുതിയ ഏഴ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നു; വിന്‍ഡ് ടര്‍ബൈനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു

രാജ്യത്തെ വിന്‍ഡ് ടര്‍ബൈനുകളുടെ എണ്ണം ഇരട്ടിയോ, മൂന്ന് ഇരട്ടിയോ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ബോറിസ് ജോണ്‍സണ്‍. ഇതിന് പകരമായി ഏഴ് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കി.


യുകെയുടെ ഓണ്‍ഷോര്‍ ഔട്ട്പുട്ട് 2030ഓടെ 30 ജിഗാവാട്ടായി ഉയര്‍ത്താനുള്ള ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി തളളിയത്. ഇതിന് പകരം ടോറി പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുള്ള ആണവ സ്റ്റേഷനുകള്‍ക്ക് പിന്തുണ നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ആംഗിള്‍സെയിലെ വില്‍ഫയില്‍ ഡീകമ്മീഷന്‍ ചെയ്ത പവര്‍ സ്റ്റേഷന്‍ ഏതാനും ചെറുകിട റിയാക്ടര്‍ പ്ലാന്റുകള്‍ക്കുള്ള ഇടമാക്കി മാറ്റാനാണ് നിര്‍ദ്ദേശം. വ്യാഴാഴ്ച പദ്ധതി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ബോറിസ് ജോണ്‍സണ്‍ നടത്തുമെന്നാണ് വിവരം. പുതിയ വിന്‍ഡ് ഫാമുകളെ എതിര്‍ത്ത ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പുതിയ ആണവ കേന്ദ്രങ്ങള്‍ക്ക് പിന്തുണ നല്‍കി.

The Prime Minister is expected to unveil his much-delayed energy strategy on Thursday, as millions of Britons feel the pinch from a surge in power prices.

കുന്നുകള്‍ക്ക് മുകൡ നില്‍ക്കുന്ന വിന്‍ഡ് ഫാമുകള്‍ ശബ്ദം ഉയര്‍ത്തുന്നതും പ്രശ്‌നമാണെന്ന് ഷാപ്‌സ് ചൂണ്ടിക്കാണിച്ചു. ഗ്രീന്‍ഫീല്‍ഡ് സൈറ്റുകളില്‍ വിന്‍ഡ് ഫാം തയ്യാറാക്കുന്നതില്‍ ടോറികള്‍ക്കിടയിലും, പൊതു സര്‍വ്വെകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇവിടങ്ങളില്‍ നിന്നും കുറഞ്ഞ നിലയിലോ, സൗജന്യമായോ വൈദ്യുതി നല്‍കുന്നിടത്തോളം ഇവര്‍ പിന്തുണ നല്‍കുന്നുണ്ട്.

എന്നാല്‍ ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കാന്‍ യുകെ ആണവ റിയാക്ടറുകളെ ആശ്രയിക്കാന്‍ തീരുമാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Other News in this category



4malayalees Recommends