കോവിഡ് പ്രതിസന്ധി സാരമായി ബാധിച്ച് ഈസി ജെറ്റ് ; ഇന്നലെ മാത്രം നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ; ജീവനക്കാരുടെ കുറവ് മൂലം എയര്‍ലൈന്‍സ് പ്രതിസന്ധിയില്‍ ; ഈസ്റ്റര്‍ അവധിക്കാല യാത്ര ആരംഭിക്കാനിരിക്കേ യാത്രക്കാര്‍ക്കും നിരാശ

കോവിഡ് പ്രതിസന്ധി സാരമായി ബാധിച്ച് ഈസി ജെറ്റ് ; ഇന്നലെ മാത്രം നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ; ജീവനക്കാരുടെ കുറവ് മൂലം എയര്‍ലൈന്‍സ് പ്രതിസന്ധിയില്‍ ; ഈസ്റ്റര്‍ അവധിക്കാല യാത്ര ആരംഭിക്കാനിരിക്കേ യാത്രക്കാര്‍ക്കും നിരാശ
കോവിഡ് പ്രതിസന്ധിയില്‍ ജീവനക്കാര്‍ കുറഞ്ഞത് മൂലം ഈസി ജെറ്റ് യുകെയില്‍ നിന്നുള്ള 62 സര്‍വീസുകള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച നൂറോളം ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. പലരും കോവിഡ് ബാധിച്ചതിനാല്‍ സ്റ്റാന്‍ഡ്‌ബൈ ക്രൂവിനെ ഉപയോഗിച്ച് സര്‍വീസ് നടത്തേണ്ടിവന്നു. എന്നാല്‍ ചിലവ റദ്ദാക്കേണ്ട അവസ്ഥയിലായെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഫ്‌ളൈറ്റ് റദ്ദാക്കല്‍ പല യാത്രക്കാരേയും ബുദ്ധിമുട്ടിലാക്കി. ഈസ്റ്റര്‍ അവധിക്കാലം ആരംഭിക്കേ പലരും യാത്രയ്ക്കിറങ്ങുകയാണ്. സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്നത് പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

വിമാനത്താവളത്തില്‍ നീണ്ട ക്യൂവാണ് പല സ്ഥലങ്ങളിലും. ജീവനക്കാരുടെ കുറവു മൂലം ചെക്ക് ഇന്‍, ചെക്ക് ഔട്ടും വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. വിമാനത്താവളത്തിലെ കാത്തു നില്‍പ്പ് യാത്രക്കാരെയാകെ ബുദ്ധിമുട്ടിക്കുകയാണ്.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ എയര്‍ലൈനില്‍ ഒന്നായ ഈസി ജെറ്റ് ഷെഡ്യൂളിന്റെ ചെറിയ ഭാഗമാണ് റദ്ദാക്കിയത്. നിലവില്‍ ദിവസവും 1645 വിമാന സര്‍വീസുകളാണ് ഈസി ജെറ്റ് നടത്തുന്നത്.

EasyJet lowcost airline aircrafts with their engines covered with plastic protection, remain on the tarmac of the Humberto Delgado airport in Lisbon on April 9, 2020. - Portuguese government decided to suspend all flights from April 9 to 13 to prevent the spread of the coronavirus COVID-19 outbreak. (Photo by PATRICIA DE MELO MOREIRA / AFP) (Photo by PATRICIA DE MELO MOREIRA/AFP via Getty Images)

യൂറോപ്പിലാകെ വീണ്ടും കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. ഇളവുകള്‍ നല്‍കിയതോടെ രോഗ വ്യാപനവും കൂടുകയാണ്. ഇതാണ് ഈസി ജെറ്റ് പ്രവര്‍ത്തനങ്ങളേയും ബാധിച്ചിരിക്കുന്നത്. ചില ഫ്‌ളൈറ്റുകള്‍ റദ്ദാക്കേണ്ടിവന്നു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്ന് വക്താവ് പ്രതികരിച്ചു.

റദ്ദാക്കപ്പെട്ട ഫ്‌ളൈറ്റില്‍ ബുക്ക് ചെയ്തവര്‍ക്ക് റീബുക്ക് ചെയ്യാനോ റീഫണ്ട് സ്വീകരിക്കാനോ നടപടി സ്വീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends