ഉക്രെയിന്‍ അഭയാര്‍ത്ഥികളെ വീടുകളില്‍ പാര്‍പ്പിക്കാനുള്ള സ്‌കീം 'ടിന്‍ഡര്‍' ആയി മാറുന്നു; സ്ത്രീകളെ വലവീശിപ്പിടിക്കാന്‍ ലക്ഷ്യമിട്ട് ലൈംഗിക വേട്ടക്കാര്‍; ചെറുപ്പക്കാരികള്‍ക്ക് 'സ്‌പോണ്‍സര്‍ഷിപ്പ്' നല്‍കാന്‍ പ്രായമായ ആണുങ്ങള്‍ക്ക് ഉത്സാഹം

ഉക്രെയിന്‍ അഭയാര്‍ത്ഥികളെ വീടുകളില്‍ പാര്‍പ്പിക്കാനുള്ള സ്‌കീം 'ടിന്‍ഡര്‍' ആയി മാറുന്നു; സ്ത്രീകളെ വലവീശിപ്പിടിക്കാന്‍ ലക്ഷ്യമിട്ട് ലൈംഗിക വേട്ടക്കാര്‍; ചെറുപ്പക്കാരികള്‍ക്ക് 'സ്‌പോണ്‍സര്‍ഷിപ്പ്' നല്‍കാന്‍ പ്രായമായ ആണുങ്ങള്‍ക്ക് ഉത്സാഹം

ഉക്രെയിനില്‍ നിന്നും രക്ഷപ്പെടുന്നവര്‍ക്ക് ബ്രിട്ടനില്‍ താമസസൗകര്യം ഏര്‍പ്പെടുത്താന്‍ പൊതുജനങ്ങളുടെ സഹായം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സ്‌കീം തയ്യാറാക്കിയിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ താമസസൗകര്യം ഒരുക്കാന്‍ നല്ല മനസ്സോടെ തയ്യാറാക്കിയ സ്‌കീം ദുരുപയോഗം ചെയ്യാന്‍ ഒരു കൂട്ടം ലൈംഗിക വേട്ടക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.


ഒറ്റയ്ക്ക് താമസിക്കുന്നവരും, പ്രായമായവരുമായി ബ്രിട്ടീഷ് പുരുഷന്‍മാരാണ് യുവതികളായ ഉക്രെയിന്‍ സ്ത്രീകള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ ഉത്സാഹിക്കുന്നത്. യുകെയില്‍ തങ്ങള്‍ക്കൊപ്പം താമസിക്കാന്‍ ഇവരെ ക്ഷണിക്കുന്നത് ഈ സ്ത്രീകളെ ചൂഷണത്തിന് വിധേയരാക്കാന്‍ വേണ്ടിയാണെന്നാണ് ആശങ്ക.

അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ഇല്ലാത്തത് മൂലം വന്‍തോതില്‍ ചൂഷണം നടന്നേക്കാമെന്ന് സീനിയര്‍ കൗണ്‍സില്‍ വര്‍ക്കര്‍ വെളിപ്പെടുത്തുന്നു. ഹോം ഓഫീസ് തന്റെ ലോക്കല്‍ അതോറിറ്റിക്ക് കൈമാറിയ അനുയോജ്യമായ താമസസൗകര്യങ്ങളില്‍ 40ല്‍ ഒന്ന് വീതം 50ന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാരുടേതും, 20കളിലും, 30കളിലും പ്രായമുള്ള സ്ത്രീകളുടേതുമാണെന്ന് ഇവര്‍ പറഞ്ഞു.

The worker is concerned the results of Disclosure and Barring Service (DBS) checks carried out on hosts will not come back before the Ukrainian refugees arrive, although Home Office sources said they would be 'expedited'

ബ്രിട്ടീഷ് ഗവണ്‍മെന്റ് വിസാ സ്‌കീം പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് അഭയാര്‍ത്ഥികള്‍ക്ക് താമസം നല്‍കാന്‍ കഴിയും. എന്നാല്‍ സെക്‌സ് ട്രാഫിക്കേഴ്‌സിന് ഇത് ടിന്‍ഡറായി മാറുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. താമസസൗകര്യം നല്‍കുന്നതിന് 'അഡ്ജസ്റ്റ്‌മെന്റ്' ചെയ്യാനാണ് ചിലര്‍ സ്‌കീം ആരംഭിച്ചതോടെ ആവശ്യപ്പെടുന്നത്.

സ്‌പോണ്‍സറെ കണ്ടെത്താല്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുന്ന സ്ത്രീകള്‍ക്ക് ഓണ്‍ലൈനില്‍ പുരുഷന്‍മാരുടെ അതിക്രമം നേരിടേണ്ടി വരുന്നതായി അഭയാര്‍ത്ഥികള്‍ തന്നെ വെളിപ്പെടുത്തുന്നു.
Other News in this category



4malayalees Recommends