ഉപദേശം ഒരു വഴിക്ക്, പ്രവര്‍ത്തി മറ്റൊരു വഴിക്കും! ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് കത്തീഡ്രല്‍ ഹോട്ടലില്‍ സീറോ അവര്‍ ജോലിക്ക് നല്‍കുന്നത് ലിവിംഗ് വേജിലും 9 പെന്‍സ് മാത്രം അധികം; അതിഥികള്‍ക്ക് സുഖതാമസം ഒരുക്കുന്ന ജീവനക്കാരന് വേദന?

ഉപദേശം ഒരു വഴിക്ക്, പ്രവര്‍ത്തി മറ്റൊരു വഴിക്കും! ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് കത്തീഡ്രല്‍ ഹോട്ടലില്‍ സീറോ അവര്‍ ജോലിക്ക് നല്‍കുന്നത് ലിവിംഗ് വേജിലും 9 പെന്‍സ് മാത്രം അധികം; അതിഥികള്‍ക്ക് സുഖതാമസം ഒരുക്കുന്ന ജീവനക്കാരന് വേദന?

ജീവിതച്ചെലവ് മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് പരാതി പറഞ്ഞ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വന്തം സ്ഥാപനത്തില്‍ ജോലിക്കാര്‍ക്ക് നല്‍കുന്നത് ലിവിംഗ് വേജില്‍ നിന്നും 9 പെന്‍സ് മാത്രം അധികം. കാന്റര്‍ബറി കത്തീഡ്രല്‍ സീറോ അവേഴ്‌സ് ജോലി പരസ്യപ്പെടുത്തിയതോടെയാണ് വിമര്‍ശനം ഉയരുന്നത്.


ചരിത്രപ്രാധാന്യമുള്ള കത്തീഡ്രല്‍ ആംഗ്ലിക്കന്‍ കമ്മ്യൂണിയന്റെ മതര്‍ ചര്‍ച്ച് എന്നാണ് അറിയപ്പെടുന്നത്. ഇവിടെയുള്ള ആഡംബര ഹോട്ടലിലും, കോണ്‍ഫറന്‍സ് ലോഡ്ജിലുമായി ബാന്‍ക്വറ്റിംഗ്, കിയോസ്‌ക് പോസ്റ്റുകളാണ് ഓഫര്‍ ചെയ്യുന്നത്.

കാന്റര്‍ബറി കത്തീഡ്രല്‍ ലോഡ്ജിലെത്തുന്ന എല്ലാ അതിഥികള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണവും, ബിവറേജ് സേവനങ്ങളും ഉറപ്പാക്കാനാണ് ജനറല്‍ അസിസ്റ്റന്റ് റോളിലുള്ള അപേക്ഷകരുടെ ചുമതല. സീറോ അവര്‍ കരാറുകള്‍ പുരാതനമായ പിശാചിന്റെ പുതിയ രൂപമാണെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് റവ. ജസ്റ്റിന്‍ വെല്‍ബി കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് ശേഷമാണ് കത്തീഡ്രല്‍ വീണ്ടും സീറോ അവര്‍ കോണ്‍ട്രാക്ടില്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. മണിക്കൂറിന് 9 പൗണ്ട് മാത്രമാണ് സകല ജോലികളും ചെയ്യുന്നവര്‍ക്ക് നല്‍കുക. 23 വയസ്സിന് മുകളിലുള്ളവരുടെ മിനിമം വേജ് മണിക്കൂറിന് 8.91 പൗണ്ടും, 18ന് മുകളിലുള്ളവര്‍ക്ക് 6.56 പൗണ്ടും ഉ്ള്ള സമയത്താണ് പരസ്യം നല്‍കിയത്.

ലോഡ്ജില്‍ ഒരു രാത്രി താമസിക്കാന്‍ 160 പൗണ്ടാണ് ചാര്‍ജ്ജ്. കുടുംബങ്ങളെ ബാധിക്കുന്ന ജീവിത ചെലവുകള്‍ ഉയരുന്നത് സംബന്ധിച്ച് 200 ചര്‍ച്ച് നേതാക്കള്‍ സര്‍ക്കാരിന് കത്തയച്ച സാഹചര്യത്തിലാണ് ഇരട്ടത്താപ്പ് വ്യക്തമാകുന്നത്.

Other News in this category



4malayalees Recommends