Australia

വാക്‌സിന്‍ നാഴികക്കല്ല് നാളെ താണ്ടും; അതിര്‍ത്തികള്‍ തുറക്കാന്‍ സുപ്രധാന നേട്ടവുമായി ക്യൂന്‍സ്‌ലാന്‍ഡ്; 70 ശതമാനം വാക്‌സിനേഷന്‍ നേടിയാല്‍ ബോര്‍ഡര്‍ പാസ് സിസ്റ്റം പ്രാബല്യത്തില്‍; വിമാനം പിടിക്കാന്‍ സമയമായി
 വാക്‌സിനേഷനില്‍ സുപ്രധാന നാഴികക്കല്ല് താണ്ടാന്‍ ഒരുങ്ങി ക്യൂന്‍സ്‌ലാന്‍ഡ്. 70 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഞായറാഴ്ച പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 69.39 ശതമാനം ജനങ്ങള്‍ ഡബിള്‍ ഡോസ് വാക്‌സിനെടുത്തിട്ടുണ്ട്.  ഈ നേട്ടം കൈവരിച്ചാല്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നുള്ളവര്‍ക്കും ഇന്റര്‍സ്‌റ്റേറ്റ് യാത്ര വഴി ക്യൂന്‍സ്‌ലാന്‍ഡില്‍ എത്താം. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിരിക്കണമെന്നതിന് പുറമെ എത്തിച്ചേരുന്നതിന് 72 മണിക്കൂര്‍ മുന്‍പെടുത്ത നെഗറ്റീവ് ടെസ്റ്റ് ഫലവും കാണിക്കണം. 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് ഇവര്‍ പൂര്‍ത്തിയാക്കേണ്ടത്.  70 ശതമാനം വാക്‌സിനേഷന്‍ നേടി 24 മണിക്കൂറിനകം ബോര്‍ഡര്‍ പാസ് സിസ്റ്റം പ്രാബല്യത്തില്‍ വരുമെന്ന് ഹെല്‍ത്ത് മന്ത്രി വെറ്റ് ഡി'ആത്ത് പറഞ്ഞു. ഈ ഘട്ടത്തില്‍ ആളുകള്‍ക്ക്

More »

ഓസ്‌ട്രേലിയയുടെ കോവിഡ് 'മധുവിധു' അധികം നീളില്ല; സിംഗപ്പൂരിന്റെ അനുഭവം ചൂണ്ടിക്കാണിച്ച് വിദഗ്ധര്‍; കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കാത്തതില്‍ അധികം ആശ്വാസം വേണ്ടെന്ന് മുന്നറിയിപ്പ്
 ഒരു മാസത്തോളമായി എന്‍എസ്ഡബ്യു ലോക്ക്ഡൗണില്‍ നിന്നും പുറത്തുവന്നിട്ട്. ഏതാനും ആഴ്ചകളായി വിക്ടോറിയയും ഈ വഴി പിന്തുടര്‍ന്നിട്ട്. എന്നാല്‍ പ്രവചിച്ചത് പോലെ കോവിഡ്-19 കേസുകള്‍ ഇരു സ്‌റ്റേറ്റിലും കുതിച്ചുയര്‍ന്നിട്ടില്ല.  രണ്ട് സ്‌റ്റേറ്റുകളിലും കേസുകള്‍ മെല്ലെപ്പോക്കിലുമാണ്. എന്നാല്‍ ഓസ്‌ട്രേലിയയുടെ കോവിഡ് കേസ് 'മധുവിധു' അധികം നീളില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍

More »

കാലില്‍ മുതല കടിച്ചു വലിച്ചു; കത്തി കൊണ്ട് നേരിട്ട് 60കാരന്‍ ; ലോകത്തെ ഞെട്ടിച്ച് ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ കേപ് യോര്‍ക്കിലെ സംഭവം
മുതലയുടെ ആക്രമണത്തില്‍ നിന്ന് 60കാരന് അത്ഭുത രക്ഷ. പേനാക്കത്തി കൊണ്ട് നേരിട്ടാണ് 60കാരന്‍ മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ കേപ് യോര്‍ക്കിലാണ് സംഭവം. ഹോപ്‌വാലിയില്‍ ചൂണ്ടയിടാന്‍ എത്തിയതായിരുന്നു മധ്യവയസ്‌കന്‍.  നദിക്കരയില്‍ നിന്ന കാളയെ ഓടിച്ച് വിട്ട് അത് നിന്ന സ്ഥലത്ത് നിന്ന് ചൂണ്ടയിടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വലിയ മുതലയെ

More »

പ്രതീക്ഷകള്‍ക്ക് വിപരീതമായി ക്യൂന്‍സ്ലാന്‍ഡില്‍ കാണാതായ 26 കാരിയെ രണ്ടു ദിവസത്തിന് ശേഷം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
രണ്ടു ദിവസമായി കാണാതായിരുന്ന ക്യൂന്‍സ്ലാന്‍ഡ് യുവതിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ക്രിസ്സി ലീ ഷെറിഡാനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. ടൊയോട്ട പ്രാഡോയില്‍ 26 കാരിയായ യുവതി യാത്ര ചെയ്യവേ കാണാതായതായി പൊലീസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉറഗനില്‍ എത്തിയപ്പോള്‍ ഇവര്‍ 10.30ന് കുടുംബവുമായി സംസാരിച്ചിരുന്നു. ബണ്ടാബെര്‍ഗ് റീജ്യണില്‍ യുവതിയുടെ  മൃതദേഹം വാഹനത്തില്‍

More »

വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു; 1115 പുതിയ ഇന്‍ഫെക്ഷനുകള്‍; ആശുപത്രിയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ്; വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന സൂചന
 വിക്ടോറിയയില്‍ പുതിയതായി 1115 പുതിയ കോവിഡ്-19 കേസുകളും, ഒന്‍പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സ്‌റ്റേറ്റിലെ കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാന്‍ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. സൈറ്റില്‍ ജോലി ചെയ്യാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെള്ളിയാഴ്ച റിപ്പോര്‍ട്ട് കൂടി വന്നതോടെ ആകെ

More »

ന്യൂ സൗത്ത് വെയില്‍സില്‍ പറന്നിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ മുതല്‍ കോവിഡ് ക്വാറന്റൈന്‍ വേണ്ട; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ അനിവാര്യം; 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇളവുമായി എന്‍എസ്ഡബ്യു
 എന്‍എസ്ഡബ്യുവില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ശേഷം എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമായി വരില്ല. ഡിസംബര്‍ മുതല്‍ എന്‍എസ്ഡബ്യുവില്‍ വിമാനയാത്ര ചെയ്ത് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവായി കിട്ടുന്നത്.  ഡിസംബര്‍ 6നാണ് പൈലറ്റ് സ്‌കീമില്‍ ആദ്യ വിമാനം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുമായി എത്തുന്നത്. 18

More »

ഓസ്‌ട്രേലിയന്‍ കമ്പനി നിര്‍മ്മിച്ച കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ തിരിച്ചുവിളിച്ച് യുഎസ് ഹെല്‍ത്ത് അതോറിറ്റീസ് ; രണ്ടു മില്യണ്‍ ടെസ്റ്റിങ്ങ് കിറ്റുകള്‍ മടക്കിവിളിച്ചു
ഓസ്‌ട്രേലിയന്‍ കമ്പനി നിര്‍മ്മിച്ച കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ തിരിച്ചുവിളിച്ച് യുഎസ് ഹെല്‍ത്ത് അതോറിറ്റീസ്. ഓസ്‌ട്രേലിയന്‍ ബയോടെക് കമ്പനി എല്യമെയുടെ രണ്ട് മില്യണ്‍ ടെസ്റ്റിങ്ങ് കിറ്റുകളാണ് അധികൃതര്‍ മടക്കിവിളിക്കുന്നത്.  വീട്ടില്‍ വച്ചു തന്നെ ടെസ്റ്റ് ചെയ്ത് കോവിഡ് തിരിച്ചറിയാന്‍ സാധിക്കുന്ന ഈ കിറ്റുകള്‍ തെറ്റായ ഫലം കാണിക്കുന്നുവെന്ന് വ്യക്തമാക്കിയാണ്

More »

പൊതു ജീവിതത്തില്‍ നുണ പറയാറില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ ; ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ആരോപണത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി കാണുന്നുവെന്ന് വിശദീകരണം
പൊതു ജീവിതത്തില്‍ താന്‍ നുണ പറയാറില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. കഴിഞ്ഞാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടേണ്‍ബുളും സ്‌കോട്ട് മൊറിസണെ വിമര്‍ശിച്ചത്.  അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയതോടെ ഓസ്‌ട്രേലിയ ഫ്രാന്‍സ് ബന്ധവും യുഎസ് ഫ്രാന്‍സ് ബന്ധവും വഷളായിരുന്നു. തീര്‍ത്തും

More »

ക്യൂന്‍സ്‌ലാന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണിന്റെ ആശങ്ക പരക്കുന്നു; കോവിഡ് പോസിറ്റീവായി കണ്ടെത്തിയ ഉബര്‍ ഡ്രൈവര്‍ വൈറസ് പടര്‍ത്തിയോയെന്ന് കണ്ടെത്താന്‍ അന്വേഷണം; അടുത്ത 24 മണിക്കൂര്‍ സുപ്രധാനമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
 ക്യൂന്‍സ്‌ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ കൂടുതല്‍ കര്‍ശനമായ കോവിഡ്-19 വിലക്കുകള്‍ വരുമോയെന്ന് അടുത്ത 24 മുതല്‍ 48 ലകെ വരെ മണിക്കൂറില്‍ വ്യക്തമാകും. ഒരു ഉബര്‍ ഡ്രൈവര്‍ കോവിഡ് പോസിറ്റീവായി മൂന്ന് ദിവസം യാത്ര ചെയ്തതിനെ തുടര്‍ന്നാണ് പുതിയ പ്രതിസന്ധി.  സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ഈ 50-കാരന്‍ ഉള്‍പ്പെടെ രണ്ട് കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഗോള്‍ഡ്

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത