പൊതു ജീവിതത്തില്‍ നുണ പറയാറില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ ; ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ആരോപണത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി കാണുന്നുവെന്ന് വിശദീകരണം

പൊതു ജീവിതത്തില്‍ നുണ പറയാറില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ ; ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ആരോപണത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി കാണുന്നുവെന്ന് വിശദീകരണം
പൊതു ജീവിതത്തില്‍ താന്‍ നുണ പറയാറില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. കഴിഞ്ഞാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടേണ്‍ബുളും സ്‌കോട്ട് മൊറിസണെ വിമര്‍ശിച്ചത്.

അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയതോടെ ഓസ്‌ട്രേലിയ ഫ്രാന്‍സ് ബന്ധവും യുഎസ് ഫ്രാന്‍സ് ബന്ധവും വഷളായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഫ്രാന്‍സുമായുള്ള കരാര്‍ ഓസ്‌ട്രേലിയ റദ്ദാക്കിയത്. യുഎസും ബ്രിട്ടനുമായി ചേര്‍ന്ന് പുതിയ കരാര്‍ ധാരണയായതോടെ യുഎസ് അന്തര്‍വാഹിനി നല്‍കുമെന്ന് വ്യക്തമാക്കിയതോടെയാണ് ഓസ്‌ട്രേലിയ ഫ്രാന്‍സുമായുള്ള കരാര്‍ റദ്ദാക്കിയത്. ഇതു വലിയ തിരിച്ചടിയായിരുന്നു ഫ്രാന്‍സിന്. പെട്ടെന്നുള്ള തീരുമാനത്തില്‍ ഫ്രാന്‍സ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഫോണില്‍ സംസാരിച്ചും നേരിട്ട് കാര്യങ്ങള്‍ വിശദീകരിച്ചും ഇമാനുവല്‍ മാക്രോണിനെ അനുനയിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ മൊറിസണ്‍ തന്റെ നിലപാട് അറിയിക്കുകയാണ്. രാജ്യ താത്പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. പൊതു ജീവിതത്തില്‍ നുണ പറയാറില്ല. എന്നാല്‍ താന്‍ നുണ പറഞ്ഞെന്ന നേതാക്കളുടെ ആരോപണത്തെ ഉള്‍ക്കൊള്ളുന്നില്ല. കാരണം രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരം ആരോപണങ്ങള്‍ സ്വാഭാവികമാണ്. ഞാന്‍ എന്റെ ജോലിയില്‍ ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുകയെന്നും മൊറിസണ്‍ പറയുന്നു.

Emmanuel Macron commits €15bn to definitive climate action

വാക്ക് മാറ്റി കരാറില്‍ നിന്ന് ഏകപക്ഷീയ നിലപാടെടുത്തെന്ന പേരില്‍ മൊറിസണിനെതിരെ രൂക്ഷ വിമര്‍ശനം ഫ്രാന്‍സ് ഉന്നയിച്ചിരുന്നു. ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദത്തിലായിട്ടില്ല. എന്നാല്‍ രാജ്യത്തിന്റെ നന്മയ്ക്കും താത്പര്യത്തിനും എന്ന വിശദീകരണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സ്‌കോട്ട് മൊറിസണ്‍.

Other News in this category



4malayalees Recommends