ഓസ്‌ട്രേലിയന്‍ കമ്പനി നിര്‍മ്മിച്ച കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ തിരിച്ചുവിളിച്ച് യുഎസ് ഹെല്‍ത്ത് അതോറിറ്റീസ് ; രണ്ടു മില്യണ്‍ ടെസ്റ്റിങ്ങ് കിറ്റുകള്‍ മടക്കിവിളിച്ചു

ഓസ്‌ട്രേലിയന്‍ കമ്പനി നിര്‍മ്മിച്ച കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ തിരിച്ചുവിളിച്ച് യുഎസ് ഹെല്‍ത്ത് അതോറിറ്റീസ് ; രണ്ടു മില്യണ്‍ ടെസ്റ്റിങ്ങ് കിറ്റുകള്‍ മടക്കിവിളിച്ചു
ഓസ്‌ട്രേലിയന്‍ കമ്പനി നിര്‍മ്മിച്ച കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ തിരിച്ചുവിളിച്ച് യുഎസ് ഹെല്‍ത്ത് അതോറിറ്റീസ്. ഓസ്‌ട്രേലിയന്‍ ബയോടെക് കമ്പനി എല്യമെയുടെ രണ്ട് മില്യണ്‍ ടെസ്റ്റിങ്ങ് കിറ്റുകളാണ് അധികൃതര്‍ മടക്കിവിളിക്കുന്നത്.

വീട്ടില്‍ വച്ചു തന്നെ ടെസ്റ്റ് ചെയ്ത് കോവിഡ് തിരിച്ചറിയാന്‍ സാധിക്കുന്ന ഈ കിറ്റുകള്‍ തെറ്റായ ഫലം കാണിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് യുഎസ് ഹെല്‍ത്ത് അതോറിറ്റിയുടെ നീക്കം.

നിര്‍മ്മാണ പിഴവു കൊണ്ട് തെറ്റായ ഫലം കാണിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.


ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് ഫലം കണ്ട് ചികിത്സ തേടാതെ മരണം സംഭവിക്കാമെന്നും അതിനാല്‍ ഈ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നത് ഗുരുതര ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഹെല്‍ത്ത് ഒഫീഷ്യല്‍സ് വ്യക്തമാക്കുന്നു.

35 ഓളം തെറ്റായ റിപ്പോര്‍ട്ടുകളാണ് കിറ്റില്‍ നിന്ന് കണ്ടെത്തിയതെന്നും ആരുടേയും മരണം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ടൂള്‍ കിറ്റ് കൃത്യമായി പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തുമെന്നും നിര്‍മ്മാണത്തിലെ അപാകത പരിശോധിച്ച് കൃത്യത ഉറപ്പാക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends