ക്യൂന്‍സ്‌ലാന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണിന്റെ ആശങ്ക പരക്കുന്നു; കോവിഡ് പോസിറ്റീവായി കണ്ടെത്തിയ ഉബര്‍ ഡ്രൈവര്‍ വൈറസ് പടര്‍ത്തിയോയെന്ന് കണ്ടെത്താന്‍ അന്വേഷണം; അടുത്ത 24 മണിക്കൂര്‍ സുപ്രധാനമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ക്യൂന്‍സ്‌ലാന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണിന്റെ ആശങ്ക പരക്കുന്നു; കോവിഡ് പോസിറ്റീവായി കണ്ടെത്തിയ ഉബര്‍ ഡ്രൈവര്‍ വൈറസ് പടര്‍ത്തിയോയെന്ന് കണ്ടെത്താന്‍ അന്വേഷണം; അടുത്ത 24 മണിക്കൂര്‍ സുപ്രധാനമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ക്യൂന്‍സ്‌ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ കൂടുതല്‍ കര്‍ശനമായ കോവിഡ്-19 വിലക്കുകള്‍ വരുമോയെന്ന് അടുത്ത 24 മുതല്‍ 48 ലകെ വരെ മണിക്കൂറില്‍ വ്യക്തമാകും. ഒരു ഉബര്‍ ഡ്രൈവര്‍ കോവിഡ് പോസിറ്റീവായി മൂന്ന് ദിവസം യാത്ര ചെയ്തതിനെ തുടര്‍ന്നാണ് പുതിയ പ്രതിസന്ധി.


സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ഈ 50-കാരന്‍ ഉള്‍പ്പെടെ രണ്ട് കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഗോള്‍ഡ് കോസ്റ്റിലെ ഡ്രൈവര്‍ക്ക് എവിടെ നിന്നും വൈറസ് പിടിപെട്ടുവെന്ന് കണ്ടെത്താന്‍ കഴിയാത്തതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. മറ്റൊരു കേസിലും വൈറസ് വന്ന വഴി തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

ഡ്രൈവര്‍ക്ക് രോഗം പിടിപെട്ട മൂന്ന് ദിവസങ്ങളില്‍ ഏതെങ്കിലും യാത്രക്കാര്‍ക്ക് വൈറസ് പിടിപെട്ടിട്ടുണ്ടോയെന്നാണ് കോണ്ടാക്ട് ട്രേസര്‍മാര്‍ പരിശോധിക്കുന്നത്. അടുത്ത 24 മുതല്‍ 48 വരെ മണിക്കൂറില്‍ ഗോള്‍ഡ് കോസ്റ്റില്‍ സാമൂഹിക വ്യാപനവുമായി ബന്ധമില്ലാത്ത കൂടുതല്‍ കേസുകള്‍ കണ്ടെത്തിയാല്‍ ചില വിലക്കുകള്‍ തിരിച്ചെത്തുമെന്ന് പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂക് വ്യക്തമാക്കി.

മേഖലയിലെ വാക്‌സിനേഷന്‍ നിരക്കില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രദേശവാസികള്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ശ്രമിക്കണമെന്ന് പാലാസൂക് ആവശ്യപ്പെട്ടു. സ്റ്റേറ്റിലെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം കടന്നപ്പോഴാണ് പ്രീമിയറിന്റെ ഉപദേശം.

ഈ ഘട്ടത്തില്‍ മാസ്‌ക് നിബന്ധനകളില്‍ ഇളവ് നല്‍കിയിരുന്നു. നേരത്തെ സൗത്ത് പട്ടണമായ ഗൂണ്‍ഡിവിന്‍ഡിയിലും സമാനമായ രീതിയില്‍ കേസുകള്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നിരക്കുള്ളതിനാല്‍ ആശങ്കയുണ്ടായില്ല. പക്ഷെ ആ ആനുകൂല്യം ഗോള്‍ഡ് കോസ്റ്റില്‍ ഇല്ലെന്ന് പാലാസൂക് സമ്മതിച്ചു.
Other News in this category



4malayalees Recommends