Australia

ഓസ്‌ട്രേലിയയിലെ 70 ശതമാനം പേരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ രാജ്യം കോവിഡ് റിക്കവറി പ്ലാനിന്റെ ഫേസ് ബിയിലേക്കും 80 ശതമാനം പേര്‍ വാക്‌സിനെടുത്താല്‍ ഫേസ് സിയിലേക്കുമെത്തുമെന്ന് മോറിസന്‍; രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയിങ്ങനെ
ഓസ്‌ട്രേലിയയിലെ 70 ശതമാനം പേരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ രാജ്യം കോവിഡ് റിക്കവറി പ്ലാനിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. രാജ്യത്തെ സ്‌റ്റേറ്റ്-ടെറിട്ടെറി ലീഡര്‍മാരുമായി ഇത് സംബന്ധിച്ച മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് മോറിസന്‍ വെള്ളിയാഴ്ച വൈകുന്നേരം നിര്‍ണായകമായ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.        രാജ്യത്തെ കോവിഡിന് മുമ്പുള്ള സാധാരണ ജീവിതത്തിലേക്ക് നയിക്കുന്ന ലക്ഷ്യത്തിലെത്താനുള്ള നീക്കത്തില്‍ സഹകരിക്കാമെന്ന് അവര്‍ തത്വത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന് അര്‍ഹരായവരില്‍ 80 ശതമാനം പേരും വാക്‌സിനെടുക്കുന്ന വേളയില്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ ഫേസ് സിയിലേക്ക് പ്രവേശിക്കുമെന്നാണ് മോറിസന്‍ പറയുന്നത്. ഈ

More »

എന്‍എസ്ഡബ്ല്യൂവില്‍ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ കര്‍ക്കശമായി നേരിടുമെന്ന് സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ ; കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 60ലേറെ പേരെ ്‌ലോക്കപ്പിലാക്കി; 200ലേറെ പേര്‍ക്ക് പിഴ നല്‍കി
ന്യൂ സൗത്ത് വെയില്‍സില്‍ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ കര്‍ക്കശമായി നേരിടുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ഗവണ്മെന്റ് രംഗത്തെത്തി. വീക്കെന്‍ഡുകളില്‍ ഇവിടെ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്.കഴിഞ്ഞ വാരത്തില്‍ ആയിരക്കണക്കിന് പേരാണ് സിഡ്‌നി നഗരത്തിലെ പ്രതിഷേധ പ്രകടനത്തില്‍ അണി നിരന്നിരുന്നത്. ഇത്തരം

More »

ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലുള്ളവരെ കൂടുതല്‍ നേരം തൊഴിലെടുപ്പിച്ചാല്‍ ക്രിമിനല്‍ കേസ്: പുതിയ നിയമനിര്‍മ്മാണത്തിലൂടെ കടുത്ത നീക്കവുമായി ഗവണ്‍മെന്റ്; ലക്ഷ്യം താല്‍ക്കാലിക വിസകളിലുള്ളവരുടെ തൊഴില്‍ ചൂഷണം തടയല്‍
ഓസ്‌ട്രേലിയയില്‍ താല്‍ക്കാലിക വിസകളിലെത്തുന്നവരെ വന്‍ തോതില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്ന പ്രവണത പെരുകുന്നത് തടയാന്‍ കര്‍ക്കശമായ പുതിയ നിയമവുമായി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തുന്നു. ഇതിന്റെ ഭാഗമായി സ്റ്റുഡന്റ് വിസയിലെത്തുന്നവരെ കൂടുതല്‍ നേരം തൊഴിലെടുപ്പിച്ചാല്‍ ക്രിമിനല്‍ കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്.  പുതിയ നിയമത്തിന്റെ കരടുരൂപത്തിന്‍മേല്‍

More »

ഓസ്‌ട്രേലിയയില്‍ അപ്പോയിന്റ്‌മെന്റില്ലാതെ കോവിഡ് വാക്‌സിനേകുന്ന വാക്ക്-ഇന്‍ ക്ലിനിക്കുകളുടെ ട്രയല്‍ സിഡ്‌നിയില്‍; 18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ഇവിടങ്ങളില്‍ നിന്ന് അസ്ട്രാ സെനക വാക്‌സിന്‍; പ്രതിദിനം 100 ജാബുകളേകുന്ന ക്ലിനിക്കുകള്‍
സിഡ്‌നിക്കാര്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റെടുക്കാതെ കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള വഴി തെളിയുന്നു. ഇത് പ്രകാരം ഇവിടുത്തെ വാക്ക്-ഇന്‍ ക്ലിനിക്കുകളില്‍ ചെല്ലുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതായിരിക്കും. അസ്ട്രാ സെനക വാക്‌സിനായിരിക്കും ഈ തരത്തില്‍ എളുപ്പത്തില്‍ ലഭിക്കുന്നത്.  നഗരത്തില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണീ നീക്കം

More »

സിഡ്നിയിലെ ക്ലിനിക്ക് കോവിഡ് വാക്‌സിനായി പണം വാങ്ങി; കാംപ്‌സിയിലെ ക്ലിനിക്ക് വാക്‌സിനേഷനെത്തിയവരില്‍ നിന്ന് വാങ്ങിയത് 200ലേറെ ഡോളര്‍; വേഗത്തില്‍ വാക്‌സിന്‍ ലഭിക്കാനായി പണം നല്‍കിയവരേറെ;നിയമവിരുദ്ധമായ നീക്കത്തില്‍ കടുത്ത നടപടിയെന്ന് ഗവണ്‍മെന്റ്
ഓസ്‌ട്രേലിയയിലെ ഏവര്‍ക്കും എത്രയും വേഗം സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികളുമായി  സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സിഡ്‌നിയിലെ കാംപ്‌സിയിലുള്ള ക്ലിനിക്ക് കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരില്‍ നിന്ന് പണം വാങ്ങുന്നുവെന്ന  വിമര്‍ശനമാണ്

More »

വിക്ടോറിയയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കലടക്കമുള്ള ഇളവുകള്‍ അനുവദിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരുന്നു; സ്റ്റേറ്റില്‍ ആറ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതിനാല്‍ മാസ്‌ക് നിബന്ധന അടക്കം നിഷ്‌കര്‍ഷകര്‍ തുടരുന്നു; ഡെല്‍റ്റാ വേരിയന്റിനെക്കുറിച്ച് മുന്നറിയിപ്പ്
ഓസ്‌ട്രേലിയയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ സ്ഥിതി ഏറ്റവും രൂക്ഷമായ സ്‌റ്റേറ്റായ വിക്ടോറിയയില്‍ നിലവിലും കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കടുത്ത മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ ആറ് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. എല്ലാ കേസുകളും വൈറസ്ബാധയുള്ളപ്പോള്‍ ക്വാറന്റൈനില്‍

More »

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് നിയമങ്ങള്‍ മുമ്പില്ലാത്ത വിധം കര്‍ക്കശമാക്കി; മാസ്‌ക് പിഴ 200 ഡോളറില്‍ നിന്നും 500 ഡോളറാക്കി ഉയര്‍ത്തി; നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കും; സ്റ്റേറ്റില്‍ കേസുകള്‍ ഉയരുന്നു
 ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഇത് വരെയില്ലാത്ത വിധം പെരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റില്‍ കോവിഡ് നിയമങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍ രംഗത്തെത്തി. ഇത് പ്രകാരം സ്റ്റേറ്റില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ ശിക്ഷ വര്‍ധിപ്പിച്ചു.  200 ഡോളറായിരുന്നു പിഴ ഇത് പ്രകാരം 500 ഡോളറാക്കി ഉയര്‍ത്തിയിരിക്കുന്നത്. ആവര്‍ത്തിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന

More »

പെര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ ഷിപ്പില്‍ കോവിഡ് രോഗികളേറുന്നു; ആറ് രോഗികള്‍ കപ്പലിലിലും മൂന്ന് പേര്‍ ആശുപത്രിയിലും; കോവിഡ് പ്രോട്ടോക്കോള്‍ കര്‍ക്കശമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്‍
പെര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ ഷിപ്പായ ഡാരിയ കൃഷ്ണയിലെ കൂടുതല്‍ ക്രൂ അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇത് പ്രകാരം ആറിലധികം ക്രൂ അംഗങ്ങള്‍ക്കാണ്  കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച കപ്പലില്‍ നിന്നുള്ള മൂന്ന് പേരെ ഫിയോന സ്റ്റാന്‍ലി ഹോസ്പിറ്റലിലേക്ക് അയച്ചിരുന്നു. ഇതിലൊരാള്‍ ഐസിയുവിലാണ്. ഐസിയുവിലുള്ള ആള്‍

More »

ക്വീന്‍സ്ലാന്‍ഡില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 159 പേര്‍ക്ക് മൂന്നാം ഡോസും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി;ഇവര്‍ക്ക് നല്‍കിയ വാക്‌സിനില്‍ അമിതമായി സലൈന്‍ കലര്‍ത്തിയെന്ന് ആശങ്ക; സുരക്ഷാ ആശങ്കയില്ലെന്ന് അധികൃതര്‍
ക്വീന്‍സ്ലാന്‍ഡില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 159 പേര്‍ക്ക് മൂന്നാം ഡോസും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  കുറഞ്ഞ ഡോസിലുള്ള ഫൈസര്‍ ജാബുകള്‍ ഇവര്‍ക്ക് കുത്തി വച്ചതിനെ തുടര്‍ന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്. രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിലെ പാളിച്ചകളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.  റോക്ക്ഹാംപ്ടണ്‍

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി