Australia

ഓസ്‌ട്രേലിയയിലെ ചെറുപ്പക്കാര്‍ക്കുള്ള കടുത്ത താക്കീതായി 38 കാരിയുടെ കോവിഡ് മരണം; മറ്റ് രോഗങ്ങളൊന്നുമില്ലാത്ത ബ്രസീലിയന്‍ യുവത് അഡ്രിയാന കോവിഡ് ബാധിച്ച് മരിച്ചത് പത്ത് ദിവസം കൊണ്ട്; ചെറുപ്പക്കാരും കോവിഡ് പിടിച്ച് മരിക്കുമെന്നതിന് പുതിയ തെളിവ്
 കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ മാത്രമേ മരിക്കുകയുള്ളുവെന്ന വിശ്വാസം തെറ്റാണെന്ന് തെളിയിക്കുന്ന പുതിയൊരു മരണം കൂടി ഓസ്‌ട്രേലിയയില്‍ നിന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇത് പ്രകാരം  ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തിയ ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനി അഡ്രിയാന മിഡോറി തക്കാര(38)യാണ് കോവിഡ് ബാധിച്ച് പത്ത് ദിവസം കൊണ്ട് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഓസ്‌ട്രേലിയയിലെ ചെറുപ്പക്കാര്‍ക്ക് കടുത്ത താക്കീതേകുന്നതാണ് അഡ്രിയാനയുടെ അകാലവിയോഗമെന്ന് പരക്കെ എടുത്ത് കാട്ടപ്പെടുന്നു. മറ്റ് രോഗങ്ങളൊന്നുമില്ലാത്ത ചെറുപ്പക്കാരിയായിരുന്നു അഡ്രിയാനയെന്നത് ഇത്തരക്കാര്‍ക്കും കോവിഡ് പിടിപെട്ട് മരണകാരണമാകാമെന്നത് വ്യക്തമാക്കുന്നു.ബ്രസീലില്‍ നിന്ന് അക്കൗണ്ടിംഗ് പഠനത്തിനായി എത്തിയ അഡ്രിയാന സിഡ്‌നി നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍

More »

ഓസ്‌ട്രേലിയയില്‍ വീണ്ടും കോവിഡ് കേസുകള്‍ പെരുകുന്നു; നിലവില്‍ 2000ത്തില്‍ അധികം ആക്ടീവ് കേസുകള്‍; എന്‍എസ്ഡബ്ല്യൂവില്‍ പുതിയ 145 പ്രാദേശിക കോവിഡ് കേസുകളും വിക്ടോറിയയില്‍ 190 ആക്ടീവ് കേസുകളും; ഇപ്പോഴും വാക്‌സിനോട് മുഖം തിരിക്കുന്നവരേറെ
ഓസ്‌ട്രേലിയയില്‍ വീണ്ടും കോവിഡ് കേസുകള്‍ പെരുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകള്‍ നിലവില്‍ 2000 കവിഞ്ഞിരിക്കുകയാണ്. ഫെഡറല്‍ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഓസ്ട്രേലിയയില്‍ 2117 കൊവിഡ് കേസുകളാണ് നിലവില്‍ സജീവമായിട്ടുള്ളത്.രാജ്യത്തെ വിവിധ സ്‌റ്റേറ്റുകളില്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച്

More »

ഞാന്‍ മിഖായേല്‍' ഒരു ഇന്‍ഡോഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം, മലയാളികളുടെ വന്‍വരവേല്‍പ്പോടെ ഗാനങ്ങള്‍ പുറത്തിറങ്ങി.
മെല്‍ബണ്‍ : A. K. ഫിലിംസിന്റെ ബാനറില്‍ അനീഷ്. K. സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന 'ഞാന്‍ മിഖായേല്‍ 'എന്ന ചിത്രത്തിലെ 'മിഴിക്കുമ്പിള്‍' എന്ന് തുടങ്ങുന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങി. മെജ്ജോ ജോസഫിന്റെ സംഗീതസംവിധാനത്തില്‍ ഷോബിന്‍ കണ്ണങ്ങാട്ട് രചിച്ച ഈ ഗാനം പ്രശസ്ത ഗായകന്‍ ഹരിചരണ്‍ ആണ് ആലപിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി 'ഞാന്‍ മിഖായേല്‍'എന്ന

More »

സിഡ്‌നിയില്‍ നിന്നും കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ആക്ടിലേക്കെത്തിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ 1000 ഡോളര്‍ വീതം പിഴയീടാക്കി; ഇവരെ യൂണിവേഴ്‌സിറ്റി റെസിഡന്‍സുകളില്‍ 14 ദിവസത്തെ ക്വാറന്റൈനിലാക്കി; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കല്‍ പെരുകുന്നു
ഓസ്‌ട്രേലിയയില്‍ നിരവധി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ നിന്നും കോവിഡ് 19 നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്. സിഡ്‌നിയില്‍ നിന്നും അനുവാദമില്ലാതെ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലേക്ക് പ്രവേശിച്ചതിനാണ് 13 വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ നിന്നും പിഴയീടാക്കിയിരിക്കുന്നത്. ആക്ടിലേക്ക് പ്രവേശിക്കുന്നതിന് ഇവര്‍ അനുവാദം

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഫെബ്രുവരിയിലെ ബുഷ് ഫയര്‍; 86 വീടുകള്‍, മെഷീനറി, ഷെഡുകള്‍, വാഹനങ്ങള്‍ , കന്നുകാലികള്‍ തുടങ്ങിയവയുടെ നാശത്തിന് വഴിയൊരുക്കിയ തീപിടിത്തത്തിന് ഉത്തരവാദിയായ ആള്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്തു
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് കടുത്ത ബുഷ് ഫയര്‍ കാരണം 86 വീടുകള്‍ കത്തി നശിച്ച സംഭവത്തിന് ഉത്തരവാദിയായ ആളുടെ മേല്‍ കേസ് ചാര്‍ജ് ചെയ്തു. വീടുകള്‍ക്ക് പുറമെ മെഷീനറി, ഷെഡുകള്‍, വാഹനങ്ങള്‍ , കന്നുകാലികള്‍ തുടങ്ങിയവക്കും കാരണക്കാരന്‍ ഇയാളാണെന്ന്  റിപ്പോര്‍ട്ടുണ്ട്.  പെര്‍ത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശത്ത് ഫയര്‍ ബാന്‍

More »

എന്‍എസ്ഡബ്ല്യൂവില്‍ 111 പുതിയ കൊവിഡ് കേസുകളും ഒരു മരണവും ;സിഡ്‌നിയിലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശമാക്കി; ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 30 വരെ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍;അനുവദനീയമായ വ്യാപാരസ്ഥാപനങ്ങള്‍ മാത്രമേ തുറക്കാവൂ
എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും കടുപ്പിക്കുന്നു. സ്റ്റേറ്റില്‍ 111 പുതിയ കൊവിഡ് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശമാക്കിയിട്ടുണ്ട്. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 30 വരെയായിരിക്കും സിഡ്‌നിയില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. ഇക്കാലത്ത് അനുവദനീയമായ

More »

ന്യൂ സൗത്ത് വെയില്‍സില്‍ ഡെല്‍റ്റ വേരിയന്റ് വൈറസ് പിടിവിട്ട് പരക്കുന്നു; ജൂണ്‍ 16ലെ ഒരു കേസില്‍ നിന്ന് ഒരു മാസത്തിനിടെ 1026 കേസുകളിലേക്ക് പ്രാദേശിക രോഗപ്പകര്‍ച്ച; ആശുപത്രിയിലായിരിക്കുന്നത് കൂടുതലും ചെറുപ്പക്കാര്‍
എന്‍എസ്ഡബ്ല്യൂവില്‍ ഡെല്‍റ്റാ വേരിയന്റ് പിടിവിട്ട് പടരാന്‍ തുടങ്ങിയിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ജൂണ്‍ 16ലെ ഒരു കേസില്‍ നിന്ന് ഒരു മാസത്തിനിടെ 1026 കേസുകളിലേക്ക് പ്രാദേശിക രോഗപ്പകര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ രോഗപ്പകര്‍ച്ചയില്‍  ആശുപത്രിയിലായിരിക്കുന്നത് കൂടുതലും ചെറുപ്പക്കാരാണെന്നതും

More »

ഓസ്‌ട്രേലിയക്കാരില്‍ 40% പേരും നിലവില്‍ കോവിഡ് ലോക്ക്ഡൗണില്‍; വിക്ടോറിയയും സിഡ്‌നിയും ഒരേ സമയം അടച്ച് പൂട്ടലിലായത് കടുത്ത ആശങ്കയുണ്ടാക്കുന്നു; ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം തടയാന്‍ 12 കോടി ജനങ്ങള്‍ വീടിനുള്ളില്‍
മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഓസ്‌ട്രേലിയയിലെ  രണ്ട് വന്‍ നഗരങ്ങളായ സിഡ്‌നിയും വിക്ടോറിയയും ഒരേ സമയം ലോക്ക്ഡൗണിലായിരിക്കുന്നത് നിലവില്‍ കടുത്ത ആശങ്കയേറ്റുന്നു. കോവിഡ് കാലത്ത് ഇതാദ്യമായിട്ടാണ് ഈ രണ്ട് നഗരങ്ങളും ഒരേ സമയം അടച്ച് പൂട്ടലിലായിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 40 ശതമാനം പേരും ലോക്ക്ഡൗണിലായിരിക്കുകയാണ്. അപകടകാരിയായ ഡെല്‍റ്റാ വേരിയന്റിന്റെ

More »

ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ കൊവിഡിനിടയിലും ഒരു ദശാബ്ദത്തിനിടയിലെ കുറഞ്ഞ നിരക്കിലെത്തി; തൊഴിലില്ലായ്മ താഴാന്‍ മുഖ്യ കാരണം കോവിഡിനാലുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍; പുതിയ ലോക്ക്ഡൗണുകള്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്ന് ഉത്കണ്ഠ
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ കൊവിഡിനിടയിലും10 വര്‍ഷത്തെ കുറഞ്ഞ നിരക്കിലെത്തിയെന്ന പ്രതീക്ഷാനിര്‍ഭരമായ കണക്കുകള്‍ പുറത്ത് വന്നു.ഇത് പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 5.1 ശതമാനത്തില്‍ നിന്നും 4.9 ശതമാനമായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കോവിഡ് കാരണമേര്‍പ്പെടുത്തിയ കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങള്‍ മൂലമാണ് തൊഴിലില്ലായ്മ പത്ത് വര്‍ഷത്തിനിടെ ഏറ്റവും

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത