Australia

ഓസ്‌ട്രേലിയില്‍ കൊറോണ കവര്‍ന്നത് 26 ജീവനുകള്‍; രോഗികളുടെ എണ്ണം 5350 ആയി ഉയര്‍ന്നു; 24 മണിക്കൂറിനുള്ളില്‍ പുതിയ 217 കേസുകള്‍; 2,298 രോഗികളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; 2,75,000 പേരെ ടെസ്‌ററ് ചെയ്തു; രണ്ട് ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് കൊറോണ
  ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുളള മരണങ്ങള്‍ 26 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. രോഗികളുടെ മൊത്തം എണ്ണമാകട്ടെ 5350  ആയാണ് കുതിച്ച് കയറിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 217 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.2389 രോഗികളുള്ള എന്‍എസ്ഡബ്ല്യൂവാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള ഓസ്ട്രേലിയന്‍ സ്റ്റേറ്റ്.രാജ്യമാകമാനം മൊത്തം ഇതുവരെ 2,75,000  കോവിഡ്-19 ടെസ്റ്റുകള്‍ നടത്തിയെന്നാണ് ഔദ്യോഗിക വെളിപ്പെടുത്തല്‍.  1085 കേസുകള്‍ സ്ഥിരീകരിച്ച വിക്ടോറിയ രണ്ടാംസ്ഥാനത്തും 873 കേസുകള്‍ സ്ഥിരീകരിച്ച ക്യൂന്‍സ്ലാന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 422 കേസുകളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 91 കേസുകളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 21കേസുകളും

More »

ന്യൂസിലാന്‍ഡില്‍ കൊറോണ ലോക്ക്ഡൗണ്‍ ലംഘിച്ചത് ആരോഗ്യമന്ത്രി തന്നെ...!!മൗണ്ടയിന്‍ ബൈക്കിംഗിന് മന്ത്രി ദൂരോട്ട് വാഹനമോടിച്ച് പോയി; സംഭവം വിവാദമായപ്പോള്‍ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാര്‍ക്ക്; രാജ്യത്ത് ലെവല്‍ 4 ലോക്ക്ഡൗണ്‍
 ന്യൂസിലാന്‍ഡില്‍ കൊറോണയെ നേരിടുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യാപകമായ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി രാജ്യത്തെ ആരോഗ്യ മന്ത്രി തന്നെ രംഗത്തെത്തിയത് കടുത്ത വിമര്‍ശനമുയര്‍ത്തുന്നു. നിലവിലെ ആപത്കരമായ സാഹചര്യത്തില്‍ വ്യായാമം ചെയ്യുന്നത് പ്രാദേശികമായും സുരക്ഷിതമായും ആയിരിക്കണമെന്ന ന്യൂസിലന്‍ഡിലെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഇവിടുത്തെ ആരോഗ്യ

More »

ഓസ്‌ട്രേലിയയില്‍ ജനസംഖ്യയുടെ ഒരു ശതമാനത്തെ കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കി; ലോക റെക്കോര്‍ഡെന്ന് പ്രധാനമന്ത്രി; ഒരുലക്ഷം പേരില്‍ 1000 പേരെ ടെസ്റ്റ് ചെയ്തു; മൊത്തത്തില്‍ 2,60,000ത്തില്‍ അധികം പേരെ പരിശോധിച്ചു
ജനസംഖ്യയുടെ ഒരു ശതമാനം പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കിയ ലോകത്തിലെ ആദ്യരാജ്യമെന്ന പദവി ഓസ്‌ട്രേലിയക്കാണെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. കാന്‍ബറയില്‍ വച്ച് നടന്ന ഒരു പ്രസ് കോണ്‍ഫറന്‍സില്‍ വച്ചാണ് അദ്ദേഹം ഈ അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഒരു ലക്ഷം പേരില്‍ 1000 ടെസ്റ്റുകള്‍ തങ്ങള്‍ നടത്തിയെന്നും ഇത് വച്ച് നോക്കുമ്പോള്‍ രാജ്യത്തെ

More »

വിക്ടോറിയയില്‍ കൊറോണ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു; ഇനി മുതല്‍ മീന്‍ പിടിക്കല്‍, വേട്ടയാടല്‍, ബോട്ടിംഗ്, ക്യാമ്പിംഗ്, ഗോള്‍ഫ് തുടങ്ങിയവ നിരോധിക്കുന്നു; വീക്കെന്‍ഡില്‍ വെളിയില്‍ വ്യായാമത്തിനിറങ്ങാമെന്ന പുതിയ ഇളവ്;സ്റ്റേറ്റില്‍ മരണം ആറ്
വിക്ടോറിയയില്‍ കൊറോണ നിയമങ്ങളില്‍ ചില്ലറ മാറ്റങ്ങള്‍ വന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്  പ്രകാരം വീക്കെന്‍ഡിനിടെ വിക്ടോറിയക്കാര്‍ക്ക് വെളിയില്‍ വ്യായാമം ചെയ്യുന്നതിനിറങ്ങാന്‍ അനുവാദം ലഭിക്കും. എന്നാല്‍ മറ്റ് ചില പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നിരോധനങ്ങള്‍ നിലവില്‍ വരുന്നുമുണ്ടെന്നറിയുക. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മീന്‍ പിടിക്കല്‍, വേട്ടയാടല്‍,

More »

ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധിയില്‍ പെട്ട ജോലിക്കാരായ മാതാപിതാക്കള്‍ക്ക് സൗജന്യ ചൈല്‍ഡ് കെയര്‍; 1.6 ബില്യണ്‍ ഡോളറിന്റെ സ്‌കീം മൂന്ന് മാസത്തേക്ക്; ഒരു മില്യണ്‍ കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടും; ട്രാക്ടര്‍ ഡ്രൈവര്‍ മുതല്‍ ഡോക്ടര്‍ വരെയുള്ളവര്‍ക്ക് ഗുണം
ഓസ്‌ട്രേലിയയില്‍ കൊറോണ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടം തിരിയുന്ന എല്ലാ ജോലിക്കാര്‍ക്കും സൗജന്യം ചൈല്‍ഡ് കെയര്‍ ലഭ്യമാക്കുന്നു. രാജ്യത്തെ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കാണ് 1.6 ബില്യണ്‍ ഡോളറിന്റെ ഈ ബൃഹത്തായ സബ്‌സിഡി  ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന സ്‌കീമായിരിക്കുമിത്. തുടര്‍ന്നും ഇത് ആവശ്യമായി

More »

ഓസ്ട്രേലിയില്‍ കൊറോണമരണങ്ങള്‍ 23; വൈറസ് ബാധിതരുടെ എണ്ണം 5133; 24 മണിക്കൂറിനുള്ളില്‍ പുതിയ 273 കേസുകള്‍; 2,298 രോഗികളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; രാജ്യത്ത് സാമൂഹിക വ്യാപനമുണ്ടായിട്ടില്ല; സൗത്ത് ഓസ്‌ട്രേലിയയില്‍ കേസുകള്‍ കുറഞ്ഞത് പ്രതീക്ഷയേകുന്നു
ഓസ്ട്രേലിയയില്‍ കൊറോണ അതിന്റെ കുതിപ്പ് തുടരുന്നുവെന്ന് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇത് പ്രകാരം രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 23 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനൊപ്പം രോഗികളുടെ മൊത്തം എണ്ണമാകട്ടെ 5133 ആയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 273 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 2298 രോഗികളുള്ള എന്‍എസ്ഡബ്ല്യൂവാണ്

More »

ഓസ്‌ട്രേലിയയില്‍ നിന്നും വന്‍തോതില്‍ വ്യാജ ചൈനീസ് കൊറോണ വൈറസ് പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകള്‍ പിടിച്ചെടുത്തു; രാജ്യത്തെ കൊറോണക്കാലത്തെ മുതലാക്കാന്‍ വ്യാജമാസ്‌കുകളും മറ്റ് പിപിഇകളും ചൈന കയറ്റുമതി ചെയ്യുന്നുവെന്ന് ആരോപണം
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതും അപകടമുണ്ടാക്കുന്നതുമായ കൊറോണ വൈറസ് പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകള്‍ അഥവാ പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകള്‍ (പിപിഇ) ഓസ്‌ട്രേലിയയില്‍ പിടിച്ചെടുത്തു. ചൈനയില്‍ നിന്നും നിര്‍മിച്ച് ഇറക്കുമതി ചെയ്തിരിക്കുന്ന മാസ്‌കുകളും മറ്റ് പ്രൊട്ടക്ടീവി ക്ലോത്തിംഗുമാണ് ഇത്തരത്തില്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍

More »

ഓസ്‌ടേലിയയില്‍ കൊറോണയോട് യുദ്ധം ചെയ്യാന്‍ മുന്‍ മെഡിക്കല്‍ പ്രഫഷണലുകളെ തിരിച്ച് വിളിച്ചു; 40,000ത്തില്‍ അധികം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍ , ഫാര്‍മസിസ്റ്റുകള്‍ എന്നിവരോട് മടങ്ങി വരാന്‍ ആഹ്വാനം
ഓസ്‌ടേലിയയില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഈ മഹാമാരിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്തുന്നതിനായി നേരത്തെ സര്‍വീസില്‍ നിന്ന്പിരിഞ്ഞ് പോയ 40,000ത്തില്‍ അധികം വരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍ , ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവരോട് ഉടന്‍ തിരിച്ച് വരാനുള്ള അഭ്യര്‍ത്ഥന ശക്തമായി.  ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സി

More »

ഓസ്‌ട്രേലിയില്‍ കോവിഡ്-19 ബാധിച്ച് 21 മരണം; മൊത്തം രോഗബാധിതര്‍ 4865; 48 മണിക്കൂറിനുള്ളില്‍ പുതിയ 615 കേസുകള്‍; 2182 രോഗികളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; മരിച്ചവരില്‍ 10 പേരും എന്‍എസ്ഡബ്ല്യൂവില്‍; രോഗപ്പകര്‍ച്ചാനിരക്ക് ഏറ്റവും കുറവ് എന്‍ടിയില്‍
ഓസ്‌ട്രേലിയില്‍ കോവിഡ്-19 ബാധിച്ച് 21 പേര്‍ മരിച്ചുവെന്നും 4865 കേസുകള്‍ സ്ഥിരീകരിച്ചുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.  ഇത് പ്രകാരം കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ 615 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മൊത്തം കേസുകളുടെ 13 ശതമാനമാണിത്. ഇതിന് തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത