ന്യൂസിലാന്‍ഡില്‍ കൊറോണ ലോക്ക്ഡൗണ്‍ ലംഘിച്ചത് ആരോഗ്യമന്ത്രി തന്നെ...!!മൗണ്ടയിന്‍ ബൈക്കിംഗിന് മന്ത്രി ദൂരോട്ട് വാഹനമോടിച്ച് പോയി; സംഭവം വിവാദമായപ്പോള്‍ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാര്‍ക്ക്; രാജ്യത്ത് ലെവല്‍ 4 ലോക്ക്ഡൗണ്‍

ന്യൂസിലാന്‍ഡില്‍ കൊറോണ ലോക്ക്ഡൗണ്‍ ലംഘിച്ചത് ആരോഗ്യമന്ത്രി തന്നെ...!!മൗണ്ടയിന്‍ ബൈക്കിംഗിന് മന്ത്രി ദൂരോട്ട് വാഹനമോടിച്ച് പോയി; സംഭവം വിവാദമായപ്പോള്‍ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാര്‍ക്ക്; രാജ്യത്ത് ലെവല്‍ 4 ലോക്ക്ഡൗണ്‍

ന്യൂസിലാന്‍ഡില്‍ കൊറോണയെ നേരിടുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യാപകമായ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി രാജ്യത്തെ ആരോഗ്യ മന്ത്രി തന്നെ രംഗത്തെത്തിയത് കടുത്ത വിമര്‍ശനമുയര്‍ത്തുന്നു. നിലവിലെ ആപത്കരമായ സാഹചര്യത്തില്‍ വ്യായാമം ചെയ്യുന്നത് പ്രാദേശികമായും സുരക്ഷിതമായും ആയിരിക്കണമെന്ന ന്യൂസിലന്‍ഡിലെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഇവിടുത്തെ ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാര്‍ക്ക് മൗണ്ടയിന്‍ ബൈക്കിംഗ് നിര്‍വഹിച്ച ഫോട്ടോഗ്രാഫ് പുറത്ത് വന്നതാണ്.


വന്‍ വിവാദമുയര്‍ത്തിയിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്ര ജസീന്ത ആര്‍ഡേണിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ ഡുനെഡിനിലെ വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലേക്ക് താന്‍ വാഹനമോടിച്ച് മൗണ്ടയിന്‍ ബൈക്കിംഗിനായി പോയെന്നാണ് ഡേവിഡ് പ്രധാനമന്ത്രിക്ക് മുന്നില്‍ കുമ്പസരിച്ചിരിക്കുന്നത്. താന്‍ ഇക്കാര്യത്തെക്കുറിച്ച് ആരോഗ്യമന്ത്രിയോട് ചോദിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇക്കാര്യത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചുവെന്നാണ് ജസീന്ത വെളിപ്പെടുത്തിയിരിക്കുന്നത്.

ന്യൂസിലാന്‍ഡുകാരോട് ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കര്‍ക്കശമായ പിന്തുടരാന്‍ നാം ആവശ്യപ്പെടുമ്പോള്‍ മിനിസ്റ്റര്‍മാര്‍ ഇക്കാര്യത്തില്‍ മാതൃകയായി വര്‍ത്തിക്കണമെന്നും ജസീന്ത നിര്‍ദേശിക്കുന്നു. ലോക്ക് ഡൗണ്‍ വേളയിലും ജനത്തിന് ആവശ്യമാണെങ്കില്‍ ശുദ്ധവായു ശ്വസിക്കാനും വ്യായാമത്തിനുമായി വീടിനടുത്തുള്ള ഇടങ്ങളിലേക്ക് പോകാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ മൗണ്ടയിന്‍ ബൈക്കിംഗ് പോലെ അപകടസാധ്യതയുള്ള വ്യായാമങ്ങള്‍ക്കായി ഈ അവസരത്തില്‍ പോകരുതെന്ന കടുത്ത വിലക്കുണ്ടെന്നും ജസീന്ത ഓര്‍മിപ്പിക്കുന്നു.

കോവിഡ്-19നെ പിടിച്ച് കെട്ടുന്നതിനായി ന്യൂസിലന്‍ഡില്‍ ലെവല്‍ 4 ലോക്ക്ഡൗണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആളുകളോട് വീട്ടിലിരിക്കാനും അത്യാവശ്യ സര്‍വീസുകളല്ലാത്ത ബിസിനസുകളോട് സ്ഥാപനങ്ങള്‍ അടക്കാനും കര്‍ക്കശമായി നിര്‍ദേശിച്ച ്അത് നടപ്പിലാക്കിയിരിക്കെയാണ് ആരോഗ്യ മന്ത്രി തന്നെ മൗണ്ടയിന്‍ ബൈക്കിംഗിന് ദൂരേക്ക് പോയത്.

Other News in this category



4malayalees Recommends