വിക്ടോറിയയില്‍ കൊറോണ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു; ഇനി മുതല്‍ മീന്‍ പിടിക്കല്‍, വേട്ടയാടല്‍, ബോട്ടിംഗ്, ക്യാമ്പിംഗ്, ഗോള്‍ഫ് തുടങ്ങിയവ നിരോധിക്കുന്നു; വീക്കെന്‍ഡില്‍ വെളിയില്‍ വ്യായാമത്തിനിറങ്ങാമെന്ന പുതിയ ഇളവ്;സ്റ്റേറ്റില്‍ മരണം ആറ്

വിക്ടോറിയയില്‍ കൊറോണ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു; ഇനി മുതല്‍ മീന്‍ പിടിക്കല്‍, വേട്ടയാടല്‍, ബോട്ടിംഗ്, ക്യാമ്പിംഗ്, ഗോള്‍ഫ് തുടങ്ങിയവ നിരോധിക്കുന്നു; വീക്കെന്‍ഡില്‍ വെളിയില്‍ വ്യായാമത്തിനിറങ്ങാമെന്ന പുതിയ ഇളവ്;സ്റ്റേറ്റില്‍ മരണം ആറ്
വിക്ടോറിയയില്‍ കൊറോണ നിയമങ്ങളില്‍ ചില്ലറ മാറ്റങ്ങള്‍ വന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം വീക്കെന്‍ഡിനിടെ വിക്ടോറിയക്കാര്‍ക്ക് വെളിയില്‍ വ്യായാമം ചെയ്യുന്നതിനിറങ്ങാന്‍ അനുവാദം ലഭിക്കും. എന്നാല്‍ മറ്റ് ചില പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നിരോധനങ്ങള്‍ നിലവില്‍ വരുന്നുമുണ്ടെന്നറിയുക. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മീന്‍ പിടിക്കല്‍, വേട്ടയാടല്‍, ബോട്ടിംഗ്, ക്യാമ്പിംഗ്, ഗോള്‍ഫ് തുടങ്ങിയവ നിരോധിക്കാന്‍ പോവുന്നുവെന്നാണ് വിക്ടോറിയയിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തരം നിയമങ്ങള്‍ സമൂഹത്തിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയാണ് കര്‍ക്കശമായി നടപ്പിലാക്കുന്നതെന്നും ഇവയിലെ പഴുതുകള്‍ നോക്കി ലംഘിക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം വിക്ടോറിയക്കാര്‍ക്ക് കടുത്ത നിര്‍ദേശമേകുന്നു. രാജ്യത്ത് കൊറോണ ബാധിതരും മരണങ്ങളും ഏറുന്ന സാഹചര്യത്തില്‍ ഏവരും വീടുകളില്‍ തന്നെ കഴിയണമെന്നും ജീവന്‍ രക്ഷിക്കണമെന്നും സട്ടന്‍ ഏവരോടും ആവശ്യപ്പെടുന്നു.

ഈ നിയന്ത്രണങ്ങളും നിരോധനങ്ങളും പാലിക്കുകയെന്നത് ഏവരെ സംബന്ധിച്ചും കഠിനമാണെന്നറിയാമെങ്കിലും ഇല്ലെങ്കില്‍ വിക്ടോറിയയിലുളളവര്‍ കൊറോണ ബാധിച്ച് മരിക്കേണ്ടി വരുമെന്നും സട്ടന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.നിലവില്‍ 1036 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്ന വിക്ടോറിയ രോഗബാധയുടെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 2298 കോവിഡ്-19 ബാധിതരുള്ള എന്‍എസ്ഡബ്ല്യൂ മാത്രമാണ് ഇക്കാര്യത്തില്‍ വിക്ടോറിയക്ക് മുന്നിലുള്ളത്.നിലവില്‍ ആറ് മരണങ്ങളാണ് നിലവില്‍ വിക്ടോറിയയില്‍ കൊറോണ കാരണമുണ്ടായിരിക്കുന്നത്.

Other News in this category



4malayalees Recommends